ദുബൈ: എക്സ്പോയിലേക്കുള്ള സീസൺ ടിക്കറ്റിന്‍റെ നിരക്ക് 195 ദിർഹമായി കുറച്ചു. നേരത്തെ 495 ദിർഹമായിരുന്ന നിരക്കാണ് കുറച്ചത്. ഇതോടെ 195 ദിർഹമിന്‍റെ ടിക്കറ്റെടുക്കുന്നവർക്ക് മാർച്ച് 31 ന് എക്സ്പോ അവസാനിക്കുന്നത് വരെ സന്ദർശനം നടത്താം. ഒരു ദിവസം പത്ത് സ്മാർട്ട് ക്യൂ ബുക്കിങും ലഭിക്കും. പവലിയനുകൾക്ക് മുൻപിൽ ക്യൂ നിൽക്കാതെ കയറാനുള്ള സംവിധാനമാണ് സ്മാർട്ട് ക്യൂ. സന്ദർശകർ എക്സ്പോയുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓരോ പവലിയന്‍റെയും സന്ദർശനത്തിന് സ്മാർട്ട് ക്യൂവിൽ രജിസ്റ്റർ ചെയ്താൽ ക്യൂ നിൽക്കാതെ അകത്തുകയറാൻ കഴിയും.
പ്രവൃത്തി ദിനങ്ങളിലെ നിരക്ക് 45 ദിർഹമായി തുടരും. തിങ്കൾ മുതൽ വെള്ളി വരെയാണ് പുതിയ പ്രവൃത്തി ദിനങ്ങൾ. 18 വയസിൽ താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും സൗജന്യം തുടരും. മൂന്ന് മാസം പിന്നിടുമ്പോൾ 90 ലക്ഷം പേരാണ് മഹാമേള സന്ദർശിച്ചത്. നിരക്കുകൾ കുറച്ചതോടെ അടുത്ത മാസങ്ങളിലായി ഇതിനേക്കാൾ ജനം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.