അബൂദബി: അബൂദബിയിലെ വാഹനാപകടങ്ങളിലുണ്ടാകുന്ന മരണങ്ങളിൽ 60 ശതമാനവും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണെന്ന് അബൂദബി പൊലീസ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 39,956 ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിച്ചാൽ വാഹനാപകടം കാരണമായുള്ള പരിക്ക് വളരെയധികം കുറയുമെന്നും ധരിച്ചില്ലെങ്കിൽ വലിയ അപകടമാണെന്നും അബൂദബി പൊലീസ് ഗതാഗത ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് ആൽ ശിഹി പറഞ്ഞു.
സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിെൻറ പ്രാധാന്യത്തെ കുറിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കിടയിൽ പൊലീസ് ബോധവത്കരണം നടത്തിവരികയാണ്. സീറ്റ് ബെൽറ്റ് എങ്ങനെ ജീവൻ രക്ഷിക്കുന്നുവെന്ന് വിശദീകരിച്ച് നൽകുന്നുണ്ട്. കാറിലെ ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ ധരിക്കാത്ത ഒാരോരുത്തർക്കും 400 ദിർഹം വീതം പിഴ ഇൗടാക്കുകയും ഡ്രൈവറുടെ ലൈസൻസിൽ നാല് ബ്ലാക്ക് പോയൻറ് രേഖപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.