ഷാർജ: സീറ്റ് ബെൽറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഡ്രൈവർമാർക്കും യാത്രക്കാർക്കും ട്രാഫിക് പട്രോളിങ് വകുപ്പ് ഡയറക്ടർ ലഫ്. കേണൽ. മുഹമ്മദ് അല്ലെ അൽ നഖ്ബി നന്ദി പറഞ്ഞു. യാത്രക്കാരുടെ ഈ പ്രതിബദ്ധത എമിറേറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗത്തിൽ 62 ശതമാനം വർധനവിന് കാരണമായി. ഇത് അപകട മരണങ്ങളുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം കുറച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനാണ് ഷാർജ പൊലീസിെൻറ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കുന്നതും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതും ഉൾപ്പെടെ സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷ നടപടികളും സ്വീകരിക്കണമെന്ന് അൽ നഖ്ബി ഡ്രൈവർമാരോടും യാത്രക്കാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.