അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സമുദ്ര ജീവി തീം പാര്‍ക്കിനുള്ള ലോകറെക്കോഡ് അബൂദബിയിലെ സീവേള്‍ഡ് യാസ് ഐലന്‍ഡിന്. പുരസ്കാരനേട്ടം ഗിന്നസ് ലോക റെക്കോഡ് അധികൃതരില്‍ നിന്ന് മിറാല്‍ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അല്‍ സാബിയും സീവേള്‍ഡ് അബൂദബി അധികൃതരും ഏറ്റുവാങ്ങി.
1,83,000 ചതുരശ്രമീറ്ററിലേറെ വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന യാസ് വേള്‍ഡ് തീം പാര്‍ക്കില്‍ അഞ്ച് ഇന്‍ഡോര്‍ തലങ്ങളുണ്ട്. മേഖലയിലെ ആദ്യ സമുദ്രജീവി തീം പാര്‍ക്കും സീവേള്‍ഡ് യാസ് ഐലന്‍ഡ് ആണെന്ന സവിശേഷതയുമുണ്ട്. അബൂദബി ഓഷ്യന്‍, വണ്‍ ഓഷ്യന്‍, മൈക്രോ ഓഷ്യന്‍, എന്‍ഡ്ലെസ് ഓഷ്യന്‍, ട്രോപിക്കല്‍ ഓഷ്യന്‍, റോക്കി പോയിന്റ്, പോളാര്‍ ഓഷ്യന്‍ എന്നിങ്ങനെ വിവിധ മേഖലകളായാണ് സീ വേള്‍ഡ് യാസ് ഐലന്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്.
സന്ദര്‍ശകരെ കടലിനടിയില്‍ കൊണ്ടുപോയി കാണിക്കുന്ന അബൂദബിയിലെ മെഗാ തീം പാര്‍ക്കാണ് സീ വേള്‍ഡ് അബൂദബി. ജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് സമാനമാണ് അബൂദബി സീവേള്‍ഡില്‍ സജ്ജമാക്കുന്നത്. ഭൂമിയിലെ ജീവിതം സമുദ്രത്തിലെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സീവേള്‍ഡ് അബൂദബി വരച്ചുകാട്ടുന്നുണ്ട്.
മേഖലയിലെ ഏറ്റവും വലുതും അനേക സമുദ്രജീവികളാല്‍ സമ്പന്നവുമായ അക്വേറിയമാണിത്. സ്രാവുകള്‍ അടക്കം 150ലേറെ സമുദ്രജീവികളാണ് സീവേള്‍ഡിന്റെ ആകര്‍ഷണീയത്. സമുദ്ര ജീവി സംരക്ഷണം, സമുദ്ര ഗവേഷണം, ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവക്കായി ലോകത്തെ ഏറ്റവും വലുതും വിപുലവുമായ സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.