റാസല്‍ഖൈമ: സാംസ്കാരിക-സുരക്ഷ വിഷയങ്ങളില്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ബോധവത്കരണ പരിപാടികള്‍ നടത്തിയ സ്കൂളുകള്‍ പ്രശംസയര്‍ഹിക്കുന്നതായി റാക് കമ്യൂണിറ്റി പൊലീസ് ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് അല്‍ സല്‍ഹാദി. റാക് പൊലീസ് ആവിഷ്കരിച്ച സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ സ്വകാര്യ സ്കൂളുകള്‍ മുന്നില്‍നിന്നു. കോവിഡുമായി ബന്ധപ്പെട്ട് ഈവര്‍ഷം പ്രധാന പരിപാടികൾ ഓണ്‍ലൈനിലായിരുന്നു.
473 വിദൂര പ്രഭാഷണങ്ങളിലൂടെ 51,867 പേരിലേക്ക് സമൂഹത്തിന് ഗുണഫലമേകുന്ന സന്ദേശം എത്തിക്കാന്‍ കഴിഞ്ഞു. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കൾ, ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവർ ഇതിെൻറ ഗുണഭോക്താക്കളാണ് -ഡോ. റാഷിദ് വ്യക്തമാക്കി.
ഫാത്തിമത്ത് ബിന്‍ത് മുബാറക് സ്കൂളില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി അവെയര്‍നെസ് വകുപ്പ് മേധാവി കേണല്‍ അബ്ദുല്ല അബ്ദുറഹ്മാന് അല്‍സാബി, അവെയര്‍നസ് ക്യാപ്റ്റന്‍ അബ്ദുല്ല ശാലിക് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ സ്കൂളിന് പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.