റാസല്‍ഖൈമ: സാങ്കേതിക സുരക്ഷ സേവനങ്ങളില്‍ ലോകനിലവാരത്തിലുള്ള പരിഷ്കരണം ലക്ഷ്യമിട്ട് ദുബൈ ജൈടെക്സ് ഗ്ലോബല്‍ വേദിയില്‍ ‘ഡു’വുമായി ധാരണപത്രം ഒപ്പുവെച്ച് റാക് പൊലീസ്.
ഇലക്ട്രോണിക് കണക്ടിവിറ്റി, ആശയവിനിമയ സേവനങ്ങളുടെ ഗുണനിലവാരം, സാങ്കേതിക-സുരക്ഷ സേവനങ്ങളുടെ വികസനം തുടങ്ങിയവയില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായ പരിഷ്കരണമാണ് പ്രധാന വിഷയങ്ങളെന്ന് കരാറില്‍ ഒപ്പുവെച്ച് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയും ‘ഡു’ സി.ഇ.ഒ ഫഹദ് അല്‍ ഹസാവിയും പറഞ്ഞു.
റാക് പൊലീസും എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയും (ഡു) തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ട അനിവാര്യ ഘട്ടത്തിലാണ് കരാറെന്ന് അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
അനുഭവങ്ങളുടെ കൈമാറ്റം, പരിശ്രമങ്ങളുടെ സംയോജനം തുടങ്ങിയവയിലൂടെ യു.എ.ഇയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുതകുന്നതാണ് കരാര്‍. സുരക്ഷ ജോലി നടപടിക്രമങ്ങള്‍ കുറ്റമറ്റരീതിയില്‍ വേഗത്തിലാക്കുന്നതിനും ഇത് വഴിവെക്കുമെന്നും അദ്ദേഹം തുടര്‍ന്നു. റാക് ആഭ്യന്തര മന്ത്രാലയം-‘ഡു’ മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ‘ഡു’-റാക് പൊലീസ് ധാരണപത്രം ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.