ദുബൈ: രാജ്യത്തെ ഗൂഗ്ൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി യു.എ.ഇ അധികൃതർ. ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം.
ആഗോള തലത്തിൽ ഗൂഗ്ൾ സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സ്ഥാപനങ്ങളോട് കരുതിയിരിക്കാൻ സൈബർ സെക്യൂരിറ്റി കൗൺസിൽ നിർദേശിച്ചത്. ഈ വിവരം അനുബന്ധ സ്ഥാപനങ്ങൾക്കും പങ്കാളികൾക്കും കൈമാറണമെന്നും അധികൃതർ അഭ്യർഥിച്ചു. ദിവസങ്ങൾക്കുമുമ്പ് മൈക്രോസോഫ്റ്റ് പ്രവർത്തനരഹിതമായത് ആഗോള തലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. വിമാന സർവിസുകൾ ഉൾപ്പെടെ റദ്ദാക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.