ദുബൈ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പതിനഞ്ചാമത് സീതിഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘടനം ചെയ്തു. സി.പി ബാവ ഹാജി, ഡോ. അൻവർ അമീൻ, മൊയ്തീൻ കുട്ടി കുരിക്കൾ, ഒ.പി ഷാജി, ഹിദായത്ത്, മുഹമ്മദ് ബിന്‍ അസ്ലം മുഹ്യുദ്ദീന്‍, നാസി, ജലീൽ, അഡ്വ. ഖലീല്‍, അംജദ് ഇ.സി.എച്ച്, അഷ്റഫ് കൊടുങ്ങല്ലൂർ, അബ്ദുൽ ഖാദർ അരിപ്പാമ്പറ, മുസ്തഫ വേങ്ങര എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. 16 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ വണ്ടൂർ കെ.എം.സി.സിക്കെതിരെ 6-2 ഗോളുകൾക്കാണ് വേങ്ങര മണ്ഡലം കെ.എം.സി.സി ജേതാക്കളായത്.
ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പങ്കെടുത്ത് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ശംസുദ്ദീൻ നെല്ലറ, പി.കെ ഇസ്മായിൽ, റഹീസ് തലശ്ശേരി, കെ.പി.എ. സലാം, അഡ്വ. സാജിദ് അബൂബക്കർ, സി.പി. ബാബു എടക്കുളം, കള്ളിയത്ത് കുഞ്ഞാലി, ഷമീം, അസ്കർ, യാഹുമോൻ ഹാജി, പി.വി. നാസർ, സിദ്ധീഖ് കാലൊടി, നൗഫൽ വേങ്ങര, സി.വി. അഷ്റഫ് മാറാക്കര, ഇസ്മായില്‍, അസീസ് വേളേരി, പി.ടി. അഷ്റഫ്, ഹംസ ഹാജി മാട്ടുമ്മൽ, ഗഫൂർ കാലൊടി, മജീദ് ഫാൽക്കൺ എന്നിവർ പങ്കെടുത്തു.
മലപ്പുറം ജില്ല ഭാരവാഹികളായ ഒ.ടി. സലാം, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരക്കുണ്ട്, മുനീർ തയ്യിൽ, മൊയ്ദീൻ പൊന്നാനി, മുസ്തഫ ആട്ടീരി, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കഞ്ചേരി, ഇക്ബാൽ പല്ലാർ എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് ഇരുവേറ്റി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.