അബൂദബി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന അബൂദബി ഹെല്‍ത്ത് സര്‍വിസസ് കമ്പനിയുടെ (സേഹ) ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവരുടെ അരികിലെത്താന്‍ സൗജന്യ വിമാന യാത്രയൊരുക്കി സേഹ. മഹാമാരിക്കാലത്ത് മുന്‍നിരയില്‍ പ്രവർത്തിച്ച അബൂദബിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവരെ കണ്ടുമടങ്ങി വരാനുള്ള യാത്രാസൗകര്യമാണ് ലഭിക്കുക. 2020 ജനുവരിയില്‍ ആദ്യ കേസുകള്‍ രേഖപ്പെടുത്തിയതുമുതല്‍ കോവിഡ് -19 രോഗികളെ ചികിത്സിക്കാന്‍ രണ്ടുവര്‍ഷമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയപ്പെട്ടവരില്‍നിന്ന് മാറിനിന്നത്. അവരുടെ നിസ്വാര്‍ഥ പരിശ്രമങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും അംഗീകാരം ലഭിക്കാന്‍ അര്ഹരായതിനാലാണ് അവസരമൊരുക്കുന്നതെന്ന് സേഹ അധികൃതര്‍ വ്യക്തമാക്കി. 22 മാസങ്ങളില്‍ ഏറെ ക്ലേശകരമായ സാഹചര്യങ്ങളെയാണ് അവര്‍ നേരിട്ടത്. ചിലര്‍ക്ക് കടുത്ത വിഷമതകളും വിഷാദവും ഉണ്ടായി. ആരോഗ്യപ്രവര്‍ത്തകർ ഡ്യൂട്ടിക്കിടെ മഹാമാരി പിടിപെട്ട് മരിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിനിടെ മരിച്ച 14 ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുമെന്ന് യു.എ.ഇ. ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.