അബൂദബി: അബൂദബി ആരോഗ്യവകുപ്പിെൻറ സഹകരണത്തോടെ ദുബൈ പാർക്ക് സെൻററിലും സെഹയുടെ അജ്മാൻ നാഷനൽ സർവേ സെൻററിലും ഫൈസർ വാക്‌സിൻ നൽകുമെന്ന് അബൂദബി ഹെൽത്ത് സർവിസസ് കമ്പനി സെഹ അറിയിച്ചു.
ഈ രണ്ട് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ സ്വീകരിക്കുന്നതിന് സെഹ ആപ് വഴി ബുക്ക് ചെയ്യാം. യു.എ.ഇയിൽ കോവിഡ് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കേണ്ടതിെൻറയും സമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടതിെൻറയും പ്രാധാന്യം സെഹ ചൂണ്ടിക്കാട്ടി. അബൂദബി, അൽ ഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ ഫൈസർ- ബയോടെക് വാക്‌സിൻ നൽകുന്നതായും സെഹ വ്യക്തമാക്കി.
അബൂദബി സായിദ് പോർട്ടിലെ സെഹ സെൻറർ ഫോർ കോവിഡ് -19 വാക്‌സിനേഷൻ, അൽ സഫ്‌റാന സെൻറർ ഫോർ ഡയഗ്‌നോസിസ് ആൻഡ് കോംപ്രിഹെൻസീവ് എക്‌സാമിനേഷൻ, മുഹമ്മദ് ബിൻ സായിദ് സിറ്റി ഹെൽത്ത് സെൻറർ, അൽ ബാഹിയ ഹെൽത്ത് സെൻറർ, ഔദ് അൽ തൗബ സെൻറർ ഫോർ ഡയഗ്‌നോസിസ് ആൻഡ് സ്‌ക്രീനിങ്, അൽ ഐൻ കൺവെൻഷൻ സെൻററിലെ കോവിഡ് -19 വാക്‌സിനേഷനുള്ള സമഗ്ര ആരോഗ്യ കേന്ദ്രം, അൽ ഐൻ സിറ്റിയിലെ നിയാമ ഹെൽത്ത് സെൻറർ, അൽ ദഫ്ര ഫാമിലി മെഡിസിൻ സെൻറർ എന്നിവിടങ്ങളിലാണ് ഫൈസർ വാക്‌സിൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.