അബൂദബി: സാമൂഹിക, സാംസ്കാരിക മേഖലയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന സീനിയർ ചേംബർ 137ാമത് ലീജിയൻ അബൂദബിയിൽ സ്ഥാപിച്ചു. 40 വയസ്സ് കഴിഞ്ഞ് ജൂനിയർ ചേംബറിൽനിന്ന് പുറത്തുവന്നവരുടെയും സമാന സ്വഭാവമുള്ളവരുടെയും കൂട്ടായ്മയാണ് ‘സീനിയർ ചേംബർ ഇന്റർനാഷനൽ’.
കഴിഞ്ഞ വർഷം സിൽവർ ജൂബിലി ആഘോഷിച്ച ചേംബറിന് ഏകദേശം 3200ൽപരം അംഗങ്ങളുണ്ട്. ദുബൈ, ഷാർജ, മസ്കത്ത്, നേപ്പാൾ, സിഡ്നി, ഫ്ലോറിഡ, കേരളം, കർണാടക, തമിഴ്നാട്, ഗോവ തുടങ്ങിയ ഭാഗങ്ങളിൽ ലീജിയനുകൾ ഉണ്ട്. നാഷനൽ വൈസ് പ്രസിഡന്റ് നിഷാദ് ഗോപിനാഥ് അബൂദബി ലീജിയന്റെ പ്രവർത്തനോഘാടനം നിർവഹിച്ചു. നാഷനൽ ഡയറക്ടർ (ട്രെയിനിങ്) സമ്പത്ത് കുമാർ മുഖ്യാതിഥിയായിരുന്നു.
നാഷനൽ ഡയറക്ടർ അഡ്വ. സി.വി. ചാക്കോ, ദുബൈ പ്രസിഡന്റ് സഹദേവ പണിക്കർ, ശ്യാമ പണിക്കർ, ദുബൈ സെക്രട്ടറി ശ്രീജിത്ത്, പ്രോഗ്രാം ഡയറക്ടർ അരുൺ സുന്ദർരാജ് എന്നിവർ സന്നിഹിതരായിരുന്നു. അബൂദബി ലീജിയൻ ഭാരവാഹികൾ: ഡോ. ഷാജു ജമാലുദ്ദീൻ (പ്രസിഡന്റ്), സിറാജ് കുവ്വക്കാട്ടയിൽ (സെക്രട്ടറി), മുഹമ്മദ് അഷറഫ് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.