ദുബൈ: ലോക വയോജനദിനത്തിൽ ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രായമായവരെ പങ്കെടുപ്പിച്ച് കപ്പൽയാത്ര നടത്തി. യാത്രക്കൊപ്പം വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും വകുപ്പിന്റെ വിഡിയോ കോളിങ് സേവനം പരിചയപ്പെടുത്തുകയും ചെയ്തു.
തുഖർ സോഷ്യൽ ക്ലബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട ആളുകൾക്കും പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുന്നതിൽ ജി.ഡി.ആർ.എഫ്.എ എപ്പോഴും മുൻപന്തിയിലാണ്. പ്രത്യേകിച്ച് മുതിർന്നപൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നകാര്യത്തിൽ. ഇനിയും അവർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് വകുപ്പിലെ ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് അസി. ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹുസൈൻ ഇബ്രാഹിം അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.