നി​ശ്ച​യ ദാ​ർ​ഢ്യ​ക്കാ​ർ​ക്ക്​​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മി​ച്ച പ്ര​ത്യേ​ക​ലോ​ഞ്ച്

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ലോ​ഞ്ച്​

ദു​ബൈ: നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​ൻ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ലോ​ഞ്ച്​ ആ​രം​ഭി​ച്ചു. ടെ​ർ​മി​ന​ൽ ര​ണ്ടി​ലാ​ണ്​ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​ത്യേ​ക വി​ശ്ര​മ​സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്ത്​ ഇ​താ​ദ്യ​മാ​യാ​ണ്​ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക വി​ശ്ര​മ​സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​ത്.

വീ​ൽ​ചെ​യ​ർ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ വി​ശ്ര​മ​സ്ഥ​ലം​ ഓ​ട്ടി​സം, കാ​ഴ്ച​പ​രി​മി​ത​ർ, ബ​ധി​ര​ർ തു​ട​ങ്ങി​യ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ സൂ​ക്ഷ്മ​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യാ​ൻ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കൂ​ടാ​തെ ഇ​ന്‍റ​റീ​രി​യ​ർ ഡി​സൈ​നു​ക​ൾ ആ​ധു​നി​ക ദു​ബൈ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്. കാ​ഴ്​​ച വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന പ്ര​ത​ല​ങ്ങ​ളും കേ​ൾ​വി വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ നേ​രി​ട്ട്​ ആ​ശ​യ​വി​നി​മ​യം എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ ജീ​വ​ന​ക്കാ​രോ​ട്​ ചേ​ർ​ന്നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും ഇ​തി​ന​ക​ത്തു​ണ്ട്. ഓ​ട്ടി​സ​മു​ള്ള​വ​ർ​ക്ക്​ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ അ​ക​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മു​തി​ർ​ന്ന​വ​ർ അ​നു​ഗ​മി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​നു​ള്ള പ്ര​ത്യേ​ക ഇ​ട​വും ഇ​വി​ടെ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ദു​ബൈ എ​യ​ർ​പോ​ർ​ട്ടു​ക​ൾ, ഡി​നാ​ട്ട എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ പു​തി​യ ലോ​ഞ്ചു​ക​ളു​ടെ നി​ർ​മാ​ണം. വൈ​കാ​തെ മ​റ്റ്​ ടെ​ർ​മി​ന​ലു​ക​ളി​ലും സ​മാ​ന രീ​തി​യി​ൽ ലോ​ഞ്ചു​ക​ൾ തു​റ​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ദു​ബൈ എ​യ​ർ​പോ​ർ​ട്ടു​ക​ളു​ടെ സി.​ഇ.​ഒ മാ​ജി​ദ്​ അ​ൽ ജോ​ക്ക​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Separate lounge for physically disabled at Dubai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.