റാ​സ​ല്‍ഖൈ​മ​യി​ല്‍ സേ​വ​നം എ​മി​റേ​റ്റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണ​നി​ലാ​വ് 2022’ പ്ര​ചാ​ര​ണാ​ര്‍ഥം ഇ​റ​ക്കി​യ ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍നി​ന്ന്

സേവനം എമിറേറ്റ്സ് 'ഓണനിലാവ്'

റാ​സ​ല്‍ഖൈ​മ: റാ​ക് സേ​വ​നം എ​മി​റേ​റ്റ്സ് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണം-​ഈ​ദ് ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 'ഓ​ണ​നി​ലാ​വ് 2022' സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം ഒ​മ്പ​തി​ന് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ക​ണ്ണൂ​ര്‍ ശ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​വി​രു​ന്നും സേ​വ​നം എ​മി​റേ​റ്റ്സ് പ്ര​തി​ഭ​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ന​ട​ക്കും.

ഓ​ണ​നി​ലാ​വി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍ഥം ഇ​റ​ക്കി​യ ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​നം റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍ നി​ര്‍വ​ഹി​ച്ചു. സേ​വ​നം എ​മി​റേ​റ്റ്സ് പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍ശ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ജ​ന. സെ​ക്ര​ട്ട​റി എ.​കെ. സേ​തു​നാ​ഥ്, ഓ​ണ​നി​ലാ​വ് പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ ര​ഞ്ജി​ത്ത്, എം.​ബി. അ​നീ​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ട്ര​ഷ​റ​ര്‍ മ​നോ​ഹ​ര​ന്‍ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി സു​രേ​ഷ് ദി​വാ​ക​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Service Emirates 'Onanilaw'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.