റാസല്‍ഖൈമ: സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയില്‍ പുതിയ ഏകീകൃത കോള്‍ സെൻറര്‍ പ്രവര്‍ത്തനം തുടങ്ങി. '901' എന്ന നമ്പറില്‍ വിളിച്ചാല്‍ എല്ലാ പൊതു അന്വേഷണത്തിന് മറുപടി ലഭിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രഖ്യാപിച്ചു.
അവധികളില്ലാതെ 24 മണിക്കൂറും സേവനസജ്ജരായി പ്രത്യേക വര്‍ക്കിങ് ഗ്രൂപ് രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.ലഫ്റ്റനൻറ് കേണല്‍ യൂസഫ് അബ്ദുല്ല അല്‍ തുനൈജിയുടെ നേതൃത്വത്തിലാകും പുതിയ ഏകീകൃത കോള്‍ സെൻററിെൻറ പ്രവര്‍ത്തനം. റാസല്‍ഖൈമക്ക് പുറത്തുനിന്നുള്ളവര്‍ക്ക് സേവനം ആവശ്യപ്പെടണമെങ്കില്‍ 07 ചേര്‍ത്താണ് 901 ഡയല് ചെയ്യേണ്ടത്. ലളിതമായ അന്വേഷണങ്ങള്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ തുടങ്ങിയവക്ക് 901ല്‍ ബന്ധപ്പെടാം. അടിയന്തര റിപ്പോര്‍ട്ടുകള്‍ക്കും കേസുകള്‍ക്കുമായി 999 നമ്പര്‍ പരിമിതപ്പെടുത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.