റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് റാസല്‍ഖൈമയുടെ ആഭിമുഖ്യത്തില്‍ 167ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷവും ഗുരുകൃതികളുടെ ആലാപന മത്സരവും ഓണ്‍ലൈനില്‍ നടന്നു. മത്സരങ്ങളില്‍ കേരളത്തിനു പുറമെ, ഇതരസംസ്ഥാനങ്ങളില്‍നിന്നും യു.എ.ഇ, ഒമാന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും പങ്കെടുത്തു. ആര്യന്‍ നിപിന്‍, അനസിക എ.ആര്‍ (സബ് ജൂനിയര്‍), രേഷ്മ സുരേഷ്, നന്ദന ബിജു, ചന്ദ്രബാല (ജൂനിയര്‍), നിധി, സുബഹ (സീനിയര്‍) എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
എമിറേറ്റ്സ് കമ്മിറ്റി പ്രസിഡൻറ് സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സന്യാസി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. റാക് ഇന്ത്യന്‍ അസോസിയേഷൻ പ്രസിഡൻറ് എസ്.എ. സലീം മുഖ്യാതിഥിയായി. വിജയ മോഹനന്‍, റാക് സമാജം പ്രസിഡൻറ് നാസര്‍ അല്‍ദാന, ഗുരുരംഗവേദി പ്രസിഡൻറ് സുഗതന്‍, അജ്മാന്‍ ജി.ഡി.പി.എസ് കോഓഡിനേറ്റര്‍ ഷാജി, നിപിന്‍, സുനില്‍കുമാര്‍, സേവനം വനിത വിഭാഗം പ്രസിഡൻറ് ബിന്ദു സുരേഷ്, ഷൈജി ഗോപാലകൃഷ്ണന്‍, മനോഹരന്‍, സുനില്‍ ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.