റാസല്‍ഖൈമ: സേവനം എമിറേറ്റ്സ് യു.എ.ഇ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ‘ഗള്‍ഫ് മാധ്യമം’ റാസല്‍ഖൈമ പ്രാദേശിക ലേഖകന്‍ എം.ബി. അനീസുദ്ദീന്‍ സമ്മാനിച്ചു. റാസല്‍ഖൈമയില്‍ ഓണനിലാവ് ഓണാഘോഷ സാംസ്കാരിക ചടങ്ങില്‍ റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാറാണ് പ്രശസ്തിഫലകം അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. സേവനം ഭാരവാഹികള്‍, സ്വദേശി പൗരന് ഖമീസ് സഈദ് ഖമീസ് അല്‍ നഹീല്‍ അല്‍സാബി, കെ. അസൈനാര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.
സേവനം എമിറേറ്റ്സ് യു.എ.ഇ പ്രസിഡന്റ് സുദര്ശനന് അധ്യക്ഷത വഹിച്ചു. നാസര്‍ അല്‍ദാന (കേരള സമാജം), ആരിഫ് കുറ്റ്യാടി (ഇന്‍കാസ്), സജിത്കുമാര്‍ (ചേതന), കേരള അബൂബക്കര്‍, ആസാദ് (വൈ.എം.സി), എ.കെ. സേതുനാഥ്, ജോര്‍ജ് സാമുവല്‍ (നോളജ് തിയറ്റര്‍), ജിജി പാണ്ടവത്ത്, ഡോ. ലീന എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി സുരേഷ് ദിവാകരന് സ്വാഗതവും ട്രഷറര്‍ രഞ്ജിത് രാജന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.