ദുബൈ: ഒരാഴ്ചക്കിടെ ദുബൈയിൽ നടന്നത് 1,100 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ്, ആസ്തി ഇടപാടുകൾ. 236 പ്ലോട്ടുകളും 2,302 അപ്പാർട്മെന്റുകളുമാണ് ഏഴു ദിവസത്തിനുള്ളിൽ ദുബൈയിൽ വിറ്റഴിഞ്ഞത്.
പ്ലോട്ടുകളുടെ വിൽപന വഴി 1.82 ശതകോടിയുടെയും അപ്പാർട്മെന്റ് വിൽപനയിലൂടെ 4.87 ശതകോടിയുടെയും ഇടപാടുകൾ നടന്നു. ഇതിൽ വലിയ മൂന്ന് അപ്പാർട്മെന്റ് ഇടപാട് നടന്നത് അൽ തനായ നാലിലാണ്. ആകെ 209 ദശലക്ഷം ദിർഹം മൂല്യം വരുന്ന മൂന്ന് അപ്പാർട്മെന്റുകളാണ് ഇവിടെ വിറ്റഴിഞ്ഞത്. അൽ ബർഷ മൂന്നാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 135.56 ദശലക്ഷം ദിർഹമിന്റെ ഭൂമി ഇടപാടുകൾ നടന്നു. അൽ ബർഷ സൗത്ത് മൂന്നിനാണ് മൂന്നാം സ്ഥാനം. 104.3 ദശലക്ഷം ദിർഹമിന്റെ ഭൂമി വിൽപനയാണ് അൽ ബർഷയിൽ നടന്നത്.
ശനിയാഴ്ച ദുബൈ ഭൂവകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അൽ ഹെബിയ 5ൽ 310.5 ദശലക്ഷം ദിർഹമിന്റെ 73 വിൽപന ഇടപാടുകൾ രേഖപ്പെടുത്തിയപ്പോൾ മദീനത്തുൽ മതാറിൽ 135.97 ദശലക്ഷം ദിർഹമിന്റെ 38 ഇടപാടുകളും മദീനത്ത് ഹിന്ദ്4ൽ 55.38 ദശലക്ഷത്തിന്റെ 38 ഇടപാടുകളും രേഖപ്പെടുത്തി.
ഏറ്റവും വിലകൂടിയ അപ്പാർട്മെന്റുകളുടെയും വില്ലകളുടെയും വിൽപനയിൽ ഒന്നും രണ്ടും സ്ഥാനം പാം ജുമൈറക്കാണ്. സബീൽ1 ആണ് മൂന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.