ദുബൈ: അടച്ചിട്ട കാറിൽ ഏഴുമണിക്കൂർ കുടുങ്ങിയ നായ് ചത്തു. ഡേ കെയർ കമ്പനിയുടെ കാറിൽ കരീം കെറി എന്നയാളുടെ ആൽബി എന്ന വളർത്തുനായാണ് ദാരുണമായി ചത്തത്.
ഉടമ ജോലിക്ക് പോയപ്പോൾ ഡേ കെയറിൽ ഏൽപിച്ചതായിരുന്നു. ജുമൈറ ലേക്സ് ടവേഴ്സിൽനിന്നാണ് ഡേ കെയർ സ്ഥാപനം നായെ കൊണ്ടുപോയത്. പിന്നീട് കാറിൽ മറക്കുകയും കനത്ത ചൂടിൽ ചത്തുപോവുകയുമായിരുന്നു. ഉടമ തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, സ്ഥാപനത്തിനെതിരെ നിയമപരമായി നീങ്ങില്ലെന്ന് ഉടമ പറഞ്ഞു.മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവർക്ക് രണ്ട് ലക്ഷം ദിർഹം പിഴയും ഒരു വർഷം തടവും വരെ ശിക്ഷ ലഭിക്കാവുന്ന നിയമം നിലവിലുണ്ട്.
ചൂടുകാലമായതോടെ കുട്ടികളെ കാറിൽ ഉപേക്ഷിച്ച് ഷോപ്പിങ്ങിനും മറ്റും പോകരുതെന്ന് അധികൃതർ നേരത്തെ കർശന നിർദേശം നൽകിയിരുന്നു. ഇത്തരം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.