വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്‌കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്‌റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇത് അവഗണിക്കുന്ന ഇതര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയന്‍റുമാണ് ചുമത്തുന്നത്. നിര്‍ദിഷ്ട മേഖലകളിലല്ലാതെ വാഹനം നിര്‍ത്തി കുട്ടികളെ ഇറക്കരുതെന്നും കുട്ടികള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ബസ് ഡ്രൈവര്‍മാര്‍ ഫല്‍ഷര്‍ ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
സ്‌കൂള്‍ ബസുകളിലെ സ്‌റ്റോപ്പ് സിഗ്‌നല്‍ അവഗണിച്ചതിന് 492ല്‍ അധികം ഡ്രൈവര്‍മാര്‍ക്കാണ് കഴിഞ്ഞവര്‍ഷം അബൂദബിയില്‍ പിഴ ചുമത്തിയത്. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ ആയി സ്‌കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്‌റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റുവാഹനങ്ങള്‍ നിശ്ചിത അകലെ നിര്‍ത്തണമെന്നാണ് നിയമം. ഒറ്റവരി പാതയിലാണ് സ്‌കൂള്‍ ബസ് സ്‌റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതെങ്കില്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബസില്‍നിന്ന് അഞ്ചു മീറ്റര്‍ അകലെ നിര്‍ത്തിയിടണം. ഇരട്ട വരി പാതയിലാണ് സ്‌കൂള്‍ ബസ് നിര്‍ത്തിയിരിക്കുന്നതെങ്കില്‍ ബസ് പോവുന്ന ദിശയില്‍ വരുന്ന വാഹനങ്ങള്‍ അഞ്ചുമീറ്റര്‍ അകലെ നിര്‍ത്തണം. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്‌കൂള്‍ ബസ് നിര്‍ത്തുന്ന സമയത്ത് സ്‌റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ബസ് ഡ്രൈവര്‍ക്കും പിഴ ചുമത്തുമെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അബൂദബി: സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പരിചയപ്പെടുത്തുന്ന മൂന്ന് അനിമേഷന്‍ ഹ്രസ്വചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. യു.എ.ഇയിലെ സ്‌കൂള്‍ യാത്രാസേവന ദാതാക്കളായ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടാണ് അനിമേഷന്‍ ഹ്രസ്വചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അബൂദബി, അൽദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപറേഷന്‍റെ മേല്‍നോട്ടം വഹിക്കുന്ന അമീര്‍ അല്‍ ഷെഹിയുടെ നേതൃത്വത്തിലെ സംഘത്തിന്‍റെ ഖലീഫ സിറ്റിയിലെ പ്രൈമറി സ്‌കൂള്‍ സന്ദര്‍ശന വേളയിലാണ് ചിത്രങ്ങള്‍ പുറത്തിറക്കിയത്.അബൂദബി പൊലീസുമായി സഹകരിച്ചാണ് ഹ്രസ്വചിത്രം പ്രദര്‍ശനത്തിനൊരുക്കിയത്.
കുട്ടികളെ ബോധവത്കരിക്കാന്‍ ഉചിതമായ മാര്‍ഗമായതിനാലാണ് അനിമേഷന്‍ സിനിമയെടുത്തതെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജാസിം അല്‍ മര്‍സൂഖി പറഞ്ഞു. അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് ഹ്രസ്വചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയും സ്‌കൂളുകൾ വഴിയും ഇത് കുട്ടികളിലേക്ക് എത്തിക്കും.
സ്‌കൂള്‍ ബസില്‍ സുരക്ഷിതമായി എങ്ങനെ കയറുകയും ഇറങ്ങുകയും ചെയ്യാം, അടിയന്തരഘട്ടങ്ങളില്‍ ബസില്‍നിന്ന് കുട്ടികളെ ഒഴിപ്പിക്കുന്ന വിധം, പൊതുവായി പാലിക്കേണ്ട നടപടികള്‍ എന്നിങ്ങനെയാണ് മൂന്ന് ഹ്രസ്വ അനിമേഷന്‍ സിനിമകളുടെ ഉള്ളടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.