കാർ നടുറോഡില്‍ നിര്‍ത്തി, പിന്നെ നടന്നത്​ കൂട്ടയിടി -വീഡിയോ

അബൂദബി: തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളുടെ ദൃശ്യം പങ്കുവച്ച് അബൂദബി പൊലീസ്. പിന്നാലെ വന്ന വാഹനങ്ങള്‍ മുന്നില്‍ നിര്‍ത്തിയ കാര്‍ കണ്ട് വെട്ടിച്ചുപോവുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിനു പിന്നാലെയെത്തിയ വാന്‍ കാറില്‍ ഇടിച്ചുകയറുകയായിരുന്നു.

ഡ്രൈവര്‍ വാഹനത്തിനു പുറത്തിറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് പിന്നാലെയെത്തിയ വാന്‍ കാറില്‍ ഇടിച്ചുകയറിയത്. കാറില്‍ ഇടിച്ചതിനു പിന്നാലെ നിയന്ത്രണം വിട്ട വാന്‍ അടുത്ത ലെയിനിലേക്ക് വെട്ടിത്തെരിഞ്ഞെത്തുകയും മറ്റൊരു വാഹനത്തെ ഇടിക്കുകയുമായിരുന്നു.

വീഡിയോ:

ഒരു കാരണവശാലും റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് വീഡിയോ പങ്കുവെച്ച്​ ഡ്രൈവര്‍മാരോട് അബൂദബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ആവശ്യപ്പെട്ടു.

വാഹനം സുരക്ഷിതമായി റോഡിന് വശത്തേക്ക് നീക്കുകയാണ് ഡ്രൈവര്‍മാര്‍ ചെയ്യേണ്ടത്. കാര്‍ നീങ്ങുന്നില്ലെങ്കില്‍ ഉടന്‍ തന്നെ അധികൃതരെ ബന്ധപ്പെടണം. റോഡില്‍ തടസ്സമുണ്ടാക്കുന്ന വാഹനങ്ങളിലെ ​ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക്ക് പോയിന്‍റും ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മറ്റു വാഹനങ്ങളില്‍ നിന്ന് മതിയായ അകലം പാലിക്കണമെന്നും അമിത വേഗതയില്‍ വാഹനമോടിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ഡ്രൈവര്‍മാരെ നിരന്തരം ഓര്‍മപ്പെടുത്തി നിരവധി കാമ്പയിനുകളാണ് അബൂദബി പോലിസ് നടത്തിവരുന്നത്. അമിത വേഗതയാണ് ഭൂരിഭാഗം അപകടമരണങ്ങള്‍ക്കും കാരണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags:    
News Summary - several vehicles met accident when car stopped in the middle of the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.