ദുബൈ: കൂടെ താമസിച്ച സഹപ്രവർത്തകന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പാകിസ്താൻ സ്വദേശികളായ രണ്ടുപേരെ ദുബൈ കോടതി മൂന്നു മാസത്തെ തടവിനും ശേഷം നാടുകടത്താനും വിധിച്ചു. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം.
ലേബർ ക്യാമ്പിൽ ഇരയുടെ അതേ റൂമിൽതന്നെയാണ് പ്രതികൾ താമസിച്ചിരുന്നത്. രാത്രി ഒരുമണിയോടെ ഒന്നാംപ്രതി കത്തികാണിച്ച് ഇരയെ ഭീഷണിപ്പെടുത്തുകയും രണ്ടാംപ്രതി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇരയുടെ കരച്ചിൽ കേട്ട് താമസക്കാരനായ മറ്റൊരാൾ ഇടപെട്ടതോടെയാണ് പ്രതികളുടെ അറസ്റ്റിന് വഴിവെച്ചത്.
രണ്ടാംപ്രതി അതിക്രമം കാണിച്ചുവെന്ന് തെളിയിക്കുന്ന ഫോറൻസിക് തെളിവുകൾക്കൊപ്പം ദൃക്സാക്ഷിയേയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ആദ്യ വിചാരണയിൽ പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും ദൃക്സാക്ഷി മൊഴിയും ഫോറൻസിക് തെളിവുകളും വിശ്വാസത്തിലെടുത്ത കോടതി രണ്ട് പ്രതികൾക്കും ശിക്ഷ വിധിക്കുകയുമായിരുന്നു. മേയ് 13 മുതൽ ഇരുവരും മൂന്നു മാസത്തെ തടവ് ശിക്ഷ അനുഭവിക്കണം. ശേഷം രണ്ടുപേരെയും നാടുകടത്താനുമാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.