ദുബൈ: ഒമാനിൽ കനത്ത നാശംവിതച്ച ഷഹീൻ ചുഴലിക്കാറ്റ് യു.എ.ഇയിലും കാറ്റിനും മഴക്കും കാരണമായി. ഞായറാഴ്ച വൈകീേട്ടാടെ വിവിധ എമിറേറ്റുകളിൽ പൊടിക്കാറ്റും ചെറിയ മഴയും ആരംഭിച്ചിട്ടുണ്ട്. ഇത് അപകടകരമായ സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീേട്ടാടെ ഇമാറാത്തിെൻറ പരിധിയിൽ ഷഹീൻ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താമസക്കാരും സന്ദർശകരും ബീച്ചുകൾ, താഴ്വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം ഒഴിവാക്കണം, പർവത മേഖലകൾ, ഡാം ഏരിയകൾ എന്നിവിടങ്ങളിലും പോകരുത്, യാത്ര ചെയ്യുന്നവർ കൃത്യമായി കാലാവസ്ഥ വകുപ്പിെൻറ നിർദേശങ്ങൾ പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിെൻറ കിഴക്കൻ തീരദേശ മേഖലയിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചു. ഇവിടങ്ങളിൽ തിരമാലകൾ ഉയരാനും അപകടമുണ്ടാക്കാനുമുള്ള സാധ്യത കാണുന്നതിനാലാണിത്.
കടലുമായി ബന്ധപ്പെട്ട ജോലികള്‍ ഒഴിവാക്കാനും താഴ് വരകളില്‍നിന്നും മഴയുള്ള പ്രദേശങ്ങളില്‍നിന്നും അകന്നുനില്‍ക്കാനും നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രവചനം ഔദ്യോഗിക ഉറവിടങ്ങളില്‍നിന്ന് മാത്രം തേടാനും അടിയന്തര ആവശ്യങ്ങള്‍ക്ക് 02678-8888 നമ്പറിലോ 993 എന്ന എമര്‍ജന്‍സി ഓഫിസിലോ വിളിക്കാനും അധികൃതർ അഭ്യർഥിച്ചു. ദുബൈയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിൽ പാർക്കുകളും മറ്റു സജ്ജീകരണങ്ങളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. മഴയിൽ വാദികൾ നിറഞ്ഞുകവിയാനുള്ള സാധ്യത മുന്നിൽ കാണണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ദുബൈ: ഷഹീൻ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ അൽ ഐൻ, ഹത്ത, അജ്മാനിലെ മസ്ഫൂതിലും മനാമയിലും, റാസൽഖൈമയിലെ തെക്കൻ പ്രദേശങ്ങൾ, ഖോർഫഖാൻ, കൽബ, ദേബ അൽ ഹിസ്ൻ എന്നിവിടങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്കൂളുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ക്ലാസുകൾ ഓൺലൈനായാണ് ഈ ദിവസങ്ങളിൽ നടത്തേണ്ടതെന്ന് അധികൃതർ നിർദേശിച്ചു. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. അതേസമയം, അല്‍ ഐനില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ചയും ഓണ്‍ലൈന്‍ പഠനം മാത്രമായിരിക്കും.
അബൂദബി: ഷഹീന്‍ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ അൽ ഐനിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. സ്വകാര്യ മേഖലയിലെ കമ്പനികളോടും വിദൂര ജോലി സൗകര്യം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച അനിവാര്യമെങ്കിൽ മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും അധികൃതർ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ അഞ്ചുവരെ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കി. കനത്ത മഴക്കും ഉയര്‍ന്ന കാറ്റിനും പൊടി പടലങ്ങള്‍ ഉയരാനും സാധ്യതയുള്ളതിനാലാണ് മുന്‍കരുതല്‍ നടപടി. ഞായറാഴ്ച വൈകീട്ട് മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ എല്ലാ ജോലികളും നിര്‍ത്തിവച്ച് അല്‍ ഐനിലെ നിര്‍മാണസൈറ്റുകള്‍ സുരക്ഷിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. താമസക്കാരോട് കൂടുതല്‍ ശ്രദ്ധയോടെ വാഹനമോടിക്കാനും കാഴ്ച കുറയുമ്പോള്‍ വേഗം കുറക്കാനും അബൂദബി സര്‍ക്കാര്‍ ഓഫിസ് നിർദേശിച്ചു.
അല്‍ ഐനിലെ തെക്ക്, മധ്യപ്രദേശങ്ങളും കിഴക്കും തെക്കുകിഴക്കുമുള്ള ചില പ്രദേശങ്ങളും ഷഹീന്‍ ചുഴലിക്കാറ്റ് ബാധിച്ചേക്കാം. ഈ പ്രദേശങ്ങളില്‍ മഴയോടൊപ്പം താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.