ദുബൈ: സ്വന്തം ജനതക്ക് വേണ്ടി ചക്രവാളങ്ങളെ മറികടക്കുന്ന അഭിലാഷങ്ങൾ നെയ്ത രാഷ്ട ്രപിതാവ് ശൈഖ് സായിദിെൻറ ചിത്രം ആലേഖനം ചെയ്ത് യു.എ.ഇയുടെ പ്രഥമ ബഹിരാകാശദൗത്യ ത്തിനുള്ള ലോഗോ തയാറാക്കി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ആദ്യ അറേബ് യൻ യാത്രയുടെ ലോഗോയാണ് തിങ്കളാഴ്ച പ്രകാശനം ചെയ്തത്. ഫെഡറൽ യൂത്ത് അതോറിറ്റിയുമായി ചേർന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി) രൂപകൽപന ചെയ്ത ലോഗോയിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ചിത്രത്തിന് പുറമെ ‘സായിദിെൻറ അഭിലാഷങ്ങൾ’ എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വൃത്താകൃതിയിലുള്ള ലോഗോയിൽ രണ്ട് യു.എ.ഇ പതാകയും ആദ്യ യു.എ.ഇ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറിയുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ഭാവിയിലും യു.എ.ഇ ബഹിരാകാശദൗത്യങ്ങൾ ഏറ്റെടുക്കുമെന്ന് സൂചിപ്പിച്ച് ‘യു.എ.ഇ ബഹിരാകാശ ദൗത്യം^1’ എന്നും ലോഗോയിൽ എഴുതി ചേർത്തിട്ടുണ്ട്. ഇമറാത്തി യുവജനങ്ങളെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ശൈഖ് സായിദിെൻറ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോയെന്ന് എം.ബി.ആർ.എസ്.സി ചെയർമാൻ ഹമദ് അൽ മൻസൂറി അഭിപ്രായപ്പെട്ടു. ഇമറാത്തി യുവജനങ്ങളുടെ കഴിവിൽ ശൈഖ് സായിദ് വിശ്വാസമർപ്പിച്ചിരുന്നുവെന്നും ബഹിരാകാശ മേഖലയിൽ യൂ.എ.ഇയുടെ സാന്നിധ്യത്തിന് ഏറെ ശ്രദ്ധ പുലർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ മേഖലയിൽ സജീവമാകുന്നതിന് യുവാക്കൾക്ക് പ്രചോദനമാകുന്ന വിധം അവരുടെ സർഗാത്മകത പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ലോഗോ രൂപകൽപന ചെയ്തതെന്ന് യുവജനകാര്യ സഹമന്ത്രിയും ഫെഡറൽ യൂത്ത് അതോറിറ്റി െചയർവുമണുമായ ശമ്മ അൽ മസ്റൂഇ പറഞ്ഞു. ഹസ്സ അൽ മൻസൂറി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ഇൗ ലോഗോയും കൊണ്ടുപോകും. ദൗത്യം ആരംഭിക്കാൻ ഇനി മൂന്ന് മാസമേയുള്ളൂ. സെപ്റ്റംബർ 25നാണ് ഹസ്സ അൽ മൻസൂറി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് യാത്ര തിരിക്കുന്നത്. സോയൂസ് എം.എസ്^15 പേടകത്തിലാണ് യാത്ര. യു.എസ് ബഹിരാകാശ യാത്രിക ജെസീക മീർ, റഷ്യയുടെ ഒലേഗ് സ്ക്രിപോഷ്ക എന്നിവരാണ് സഹായാത്രികർ. എട്ട് ദിവസമാണ് ഹസ്സ ബഹിരാകാശ കേന്ദ്രത്തിൽ ചെലവഴിക്കുക. ഇതിനിടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തെ കുറിച്ച് അറബിയിലുള്ള ടൂർ വിവരണവും 15 പരീക്ഷണങ്ങളും അദ്ദേഹം പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.