ദുബൈ: അറബ് യുവതയുടെ നേതൃമികവിെൻറയും ചുറുചുറുക്കിെൻറയും പ്രതീകമായി അറിയപ്പെ ടുന്ന ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമും (ഫസ്സ) രണ്ട ് സഹോദരൻമാരും വിവാഹിതനായി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിെൻറ മക്കളായ ശൈഖ് ഹംദാൻ, ശൈഖ് മക്തും, ശൈഖ് അഹ്മദ് എന്നിവരുടെ വിവാഹം ബുധനാഴ്ചയാണ് നടന്നത്. ശൈഖ ശൈഖ ബിൻത് സഇൗദ ബിൻ താനി അൽ മക്തൂമാണ് ശൈഖ് ഹംദാെൻറ വധു.ദുബൈ ഉപഭരണാധികാരിയായ ശൈഖ് മക്തും ബിൻ മുഹമ്മദ് ശൈഖ മറിയം ബിൻത് ബുട്ടി അൽ മക്തൂമിനെയാണ് ഇണയായി സ്വീകരിച്ചത്.
മുഹമ്മദ് ബിൻ റാശിദ് അൽ മക്തും നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ശൈഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെ വിവാഹം ചെയ്തു. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. ദുബൈ രാജകുമാരി ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഇൻസ്റ്റാഗ്രാമിലൂടെ സഹോദരൻമാർക്ക് ആശംസ അറിയിച്ചതോടെയാണ് വിവാഹ വാർത്ത പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.