അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉന്നത ഉദ്യോഗസ്ഥർക്കും അഭ്യുദയകാംക്ഷികൾക്കുമായി ഇഫ്താർ വിരുന്നൊരുക്കി. അബൂദബി ഖസ്ർ അൽ ബതീൻ കൊട്ടാരത്തിൽ വെള്ളിയാഴ്ചയാണ് ചടങ്ങ് നടന്നത്. അതിഥികൾ റമദാൻ ആശംസകളും പ്രാർഥനകളും കൈമാറി.
റമദാൻ മാസം കൂടുതൽ നന്മയും പുരോഗതിയും സുരക്ഷിതത്വവും ഐശ്വര്യവും രാജ്യത്ത് കൊണ്ടുവരട്ടെയെന്ന് പരസ്പരം ആശംസിച്ചു. ഇഫ്താറിന് ശേഷം നമസ്കാരത്തിലും ശൈഖ് മുഹമ്മദ് അതിഥികൾക്കൊപ്പം പങ്കെടുത്തു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖർ സന്നിഹിതരാതിരുന്നു. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, അജ്മാൻ, ഫുജൈറ ഭരണാധികാരികളും വിവിധ സ്ഥലങ്ങളിലായി വിരുന്നൊരുക്കുകയും റമദാൻ ആശംസകൾ സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.