ദുബൈ: വേൾഡ് ട്രേഡ് സെന്‍ററിൽ തുടരുന്ന സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സ് സന്ദർശിച്ച് ദുബൈ കൾചറൽ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും.
സാങ്കേതിക വിദ്യ മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനുള്ള ഒരു ഉത്തേജകമായി ജൈടെക്സ് ഗ്ലോബൽ മാറുമെന്ന് അവർ പറഞ്ഞു. ആഗോളതലത്തിൽ ഡിജിറ്റൽ പരിവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം നിർണായകമാണ്.
സർഗാത്മക കഴിവുകൾ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമ്പോൾ പുതിയ ആശയങ്ങൾ സൃഷ്ടിക്കപ്പെടുകയും മനുഷ്യരാശിക്ക് അത് ഉപകരിക്കുകയും ചെയ്യും. ഈ ഘട്ടത്തിലാണ് ജൈടെക്സിന്‍റെ പ്രാധാന്യം വർധിക്കുന്നതെന്നും ശൈഖ് ലത്തീഫ പറഞ്ഞു. ഈ മാസം 18 വരെ നടക്കുന്ന 44ാമത് പ്രദർശനത്തിൽ റെക്കോഡ് സന്ദർശകരാണ് എത്തുന്നത്. 180 രാജ്യങ്ങളിൽനിന്നായി സർക്കാർ, സ്വകാര്യ മേഖലകളിലെ 6500 പ്രദർശകർ, 1800 സ്റ്റാർട്ടപ്പുകൾ, 1200 നിക്ഷേപകർ തുടങ്ങിയവരാണ് ഇത്തവണ മേളയിൽ ഒരുമിച്ചു കൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.