ദുബൈ: ഭരണകൂടങ്ങളിലെ ഏറ്റവും ശക്തയായ അറബ് വനിതയായി യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ ലുബ്ന തെരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ബ്സ് മിഡിലീസ്റ്റ് മാഗസിന് പുറത്തുവിട്ട പട്ടികയിലാണ് ശൈഖ ലുബ്ന ഒന്നാമതെത്തിയത്.
പ്രവര്‍ത്തന പരിചയം, സര്‍ക്കാറിലെ സ്വാധീനം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോര്‍ബ്സ് മിഡിലീസ്റ്റ് മാഗസിന് യു.എ.ഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ ലുബ്ന ആല്ഖാസിമിയെ ഭരണകൂടങ്ങളിലെ ഏറ്റവും ശക്തയായ അറബ് വനിതയായി തെരഞ്ഞെടുത്തത്.
ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടം നേടിയ ഏക യു.എ.ഇക്കാരിയും ശൈഖ ലുബ്നയാണ്. ഈജിപ്തിലെ നിക്ഷേപകാര്യമന്ത്രി സഹര്‍ നാസര്‍, സാമൂഹിക കാര്യമന്ത്രി ഗദ വാലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
കുവൈത്തിലെ സോഷ്യല്‍ അഫയേഴ്സ് മന്ത്രി ഹിന്ദ് സുബൈഹ് ബറാക്ക് അല്‍ സുബൈഹ് അഞ്ചാം സ്ഥാനത്തും, ഒമാനിലെ വിദ്യാഭ്യാസ മന്ത്രി മദീഹ ബിന്ത് അഹമ്മദ് ബിന്‍ നാസര്‍ അല്‍ ശൈബാനിയ ഏഴാം സ്ഥാനത്തുമുണ്ട്.
ബഹ്റൈനിലെ ആരോഗ്യമന്ത്രി ഫെയ്ഖ ബിന്ത് സഈദ് അല്‍ സാലിഹാണ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്. ജോര്ഡാന്, അള്‍ജീരിയ, തുനീഷ്യ എന്നിവിടങ്ങളിലെ വനിതാ മന്ത്രിമാരാണ് ആദ്യപത്തില്‍ ഇടം കണ്ടെത്തിയ മറ്റുള്ളവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.