ദുബൈ ഉപഭരണാധികാരി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ മയ്യിത്ത്​ ഖബറടക്കത്തിനായി ഉമ്മു ഹുറൈർ ഖബർസ്​ഥാനിൽ എത്തിക്കുന്നു 

ഭൂഖണ്ഡങ്ങൾ പരന്നൊഴുകിയ സഹാനുഭൂതി

ദു​ബൈ: ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും ഭൂ​ഖ​ണ്ഡ​ങ്ങ​ൾ ക​ട​ന്ന്​ ആ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നാ​ണ്​ ത​ണ​ലും തെ​ളി​നീ​രു​മാ​യ​ത്. ദ​രി​ദ്ര ജീ​വി​ത​ങ്ങ​ൾ നി​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ളും പ​ള്ളി​ക​ളും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​മാ​യി അ​​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ൽ മ​ക്​​തൂം ഫൗ​േ​ണ്ട​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ധ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യും ആ​കു​ന്ന​തി​നു​മു​േ​മ്പ ​ൈശെ​ഖ്​ ഹം​ദാ​െൻറ ഉ​ദാ​ര​ത പ്ര​ശ​സ്​​ത​മാ​യി​രു​ന്നു. യു.​എ.​ഇ ലോ​ക​ത്തി​െൻറ മു​ന്ന​ണി​യി​ലേ​ക്ക്​ വ​ള​ർ​ന്ന​തോ​ടെ ഇ​മാ​റാ​ത്തി​ൽ ഒ​തു​ങ്ങാ​തെ അ​ദ്ദേ​ഹ​ത്തി​െൻറ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സി​ച്ചു. 1997ലാ​ണ്​ ആ​ൽ മ​ക്​​തൂം ഫൗ​ണ്ടേ​ഷ​ൻ എ​ന്ന പേ​രി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം രൂ​പ​പ്പെ​ടു​ന്ന​ത്.

ഫൗ​ണ്ടേ​ഷ​ന്​ കീ​ഴി​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 20​ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി ശൈ​ഖ്​ ഹം​ദാ​െൻറ പേ​രി​ലും മ​റ്റു​മാ​യി അ​മ്പ​തോ​ളം സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​യാ​സ​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക്​ സ​ന്തോ​ഷം ന​ൽ​കാ​ൻ ക​ഴി​യു​േ​മ്പാ​ഴും വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത ഒ​രാ​ൾ​ക്ക്​ പ​ഠ​ന​സൗ​ക​ര്യം ന​ൽ​കു​േ​മ്പാ​ഴും വി​ശ്വാ​സി​ക​ൾ​ക്ക്​ വേ​ണ്ടി പ​ള്ളി നി​ർ​മി​ക്കു​േ​മ്പാ​ഴും ഞാ​ൻ അ​തി​യാ​യി സ​ന്തു​ഷ്​​ട​നാ​കു​ന്നു എ​ന്നാ​ണ്​ അ​ദ്ദേ​ഹം ത​െൻറ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച്​ പ​റ​യാ​റു​ള്ള​ത്.

നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ്ര​കൃ​തി​ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​െൻറ ശ്ര​ദ്ധ​യു​ണ്ടാ​യി​രു​ന്നു.അ​തി​നാ​ൽ ത​ന്നെ ശൈ​ഖ്​ ഹം​ദാ​െൻറ വേ​ർ​പാ​ട്​ ചാ​രി​റ്റി മേ​ഖ​ല​യി​ൽ വ​ലി​യ വി​ട​വാ​യി അ​വ​ശേ​ഷി​ക്കും.

യു.എ.ഇയുടെ ദുഃഖത്തിൽ പങ്കുചേർന്ന് കുവൈത്ത്​ അമീർ

കുവൈത്ത്​ സിറ്റി: യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ്​ ഹംദാൻ ബിൻ റാഷിദ്​ അൽ മക്​തൂമി​െൻറ നിര്യാണത്തിൽ കുവൈത്ത്​ ഭരണനേതൃത്വം അനുശോചിച്ചു.കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, പാർലമെൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം എന്നിവർ യു.എ.ഇ ഭരണനേതൃത്വത്തിന്​ അ​നുശോചന സന്ദേശം അയച്ചു.

അദ്ദേഹത്തിന്​ ആത്മാവിന്​ മോക്ഷം ലഭിക്ക​െട്ടയെന്നും കുടുംബത്തി​െൻറയും സുഹൃത്തുക്കളുടെയും യു.എ.ഇ രാഷ്​ട്ര നേതൃത്വത്തി​െൻറയും ദുഃഖത്തിൽ പങ്കുചേരുന്നതായും കുവൈത്ത്​ രാഷ്​ട്ര നേതാക്കൾ അനുശോചന സന്ദേശത്തിൽ വ്യക്​തമാക്കി.

ഖത്തർ അമീർ അനുശോചിച്ചു

ദോഹ: യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മഖ്​ദൂമിന്​ അമീർ അനുശോചന സന്ദേശമയച്ചു. സാമ്പത്തികാര്യമന്ത്രിയും ഉപഭരണാധികാരിയുമായ ശൈഖ്​ ഹംദാൻ ബിൻ റാഷിദ്​ അൽ മഖ്​ദൂമി​െൻറ നിര്യാണത്തിൽ അനുശോചിച്ചാണ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സന്ദേശമയച്ചത്​. അദ്ദേഹത്തിന്​ സ്വർഗം ലഭിക്ക​െട്ടയെന്നും പ്രാർഥിക്കുന്നുവെന്നും അമീർ പറഞ്ഞു. കുടുംബത്തിന്​ ക്ഷമയും സഹനവും ആശംസിക്കുന്നതായും സന്ദേശത്തിലുണ്ട്​.

സർക്കാർ സ്​ഥാപനങ്ങൾക്ക്​ മൂന്നുദിവസം അവധി

ദു​ബൈ: ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ മൂ​ന്നു​ദി​വ​സം ദു​ൈ​ബ​യി​ൽ അ​വ​ധി.സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ്​ അ​വ​ധി ബാ​ധ​ക​മാ​കു​ക. യു.​എ.​ഇ​യി​ൽ പ​ത്തു​ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.