ദുബൈ: ഒരിക്കലും മറക്കാത്ത മടക്കയാത്രയുടെ അനുഭവങ്ങളുമായി ഷാജഹാൻ നാട്ടിലെത്തി. ദുബൈ വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയതിനെ തുടർന്ന് യാത്ര മുടങ്ങിയ തിരുവനന്തരപുരം കാട്ടാക്കട അഹദ് മൻസിലിൽ ഷാജഹാൻ ശനിയാഴ്ചയാണ് നാടണഞ്ഞത്. വൈകീട്ട് 4.30ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലാണ് നാട്ടിലെത്തിയത്. ഞായറാഴ്ചയേ പോകാൻ കഴിയൂ എന്നായിരുന്നു ഷാജഹാനെ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ചത്തെ വിമാനത്തിൽ എമിറേറ്റ്സ് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ട കെ.എം.സി.സിയുടെ ചാർേട്ടഡ് വിമാനത്തിലാണ് ഷാജഹാൻ നാട്ടിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാൽ, വിമാനം പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് ഉറങ്ങിപ്പോവുകയായിരുന്നു. കണ്ണ് തുറന്നപ്പോൾ വിമാനം പുറപ്പെട്ടിരുന്നു. വിസ റദ്ദാക്കിയതിനാലും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനാലും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെ കസേരയിലാണ് ഷാജഹാൻ കഴിച്ചുകൂട്ടിയത്. കെ.എം.സി.സി പ്രവർത്തകരാണ് അദ്ദേഹത്തിന് ഭക്ഷണത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. ആറുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് ഷാജഹാൻ നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.