ദുബൈ: ഷാർജ വിമാനത്താവളത്തിൽ കാത്തിരുന്ന ഒാരോ മിനിറ്റും മണിക്കൂറുകൾ പോലെ തോന്നിച്ചു സമീറക്ക്. പതിനാറു വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ കുഞ്ഞനുജൻ ഹനി വന്നിറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു അവർ. വിമാനത്താവളത്തിൽ നിന്നിറങ്ങി ഒരു പാട് നേരം അവർ പരസ്പരം നോക്കി നിന്നു. തങ്ങൾ ഒരുമിച്ചുവെന്ന് ഹനിക്കും സമീറക്കും വിശ്വസിക്കാനായില്ല. കുഞ്ഞായിരുന്നപ്പോഴുള്ള അവെൻറ സംസാര ശൈലിയും ചിരിയുമെല്ലാം സമീറയുടെ മനസിൽ തെളിഞ്ഞു.
കുഞ്ഞാങ്ങള അറബ് ശൈലിയിൽ പേരു ചൊല്ലി വിളിച്ചപ്പോൾ സമീറ പറഞ്ഞു കൊടുത്തു, ഞാൻ ഇത്താത്തയാണ് എന്നെ അങ്ങിനെ വിളിക്കണം ഹനീ. സമാഗമത്തിെൻ ആഹ്ലാദം കണ്ടു നിന്നവരുടെയൂം കണ്ണുകൾ നിറഞ്ഞു. സുഡാനിൽ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ്, ഉമ്മ നൂർജഹാനിൽ നിന്നും സഹോദരങ്ങളിൽ നിന്നും കൊണ്ടുപോകുേമ്പാൾ ഹനി നടക്കാവിലെ നഴ്സറിയിൽ പഠിക്കുകയായിരുന്നു. പിന്നീട് നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അനിയനെ ഇനി ഒരിക്കലും കാണാനാവില്ല എന്ന് ഉറപ്പിച്ചിരുന്നു സമീറയും സഹോദരിമാരും.
എന്നാൽ, ഉമ്മയുടെ പണ്ടത്തെ ഫോേട്ടായും വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം പിതാവിെൻറ ശേഖരത്തിൽ നിന്ന് കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട് സ്വദേശി ഫാറൂഖിന് നൽകിയതാണ് വഴിത്തിരിവായത്. മറ്റൊരു വിവാഹം ചെയ്ത പിതാവ് തന്നെ വല്ലാതെ അവഗണിക്കുകയാണെന്നും ഉമ്മയുടെ അരികിൽ എത്താൻ ആഗ്രഹമുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള സുഹൃത്ത് റഹീം പൊയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
സുഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെടുകയായിരുന്നു. വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിെയന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോടുള്ള വീട്ടിലിരുന്ന് ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ്ജീവിത കഷ്ടപ്പാടിന് അൽപമെങ്കിലും ആശ്വാസമാവാൻ ദുബൈയിൽ ഒരു കടയിൽ ജോലി ചെയ്തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത് പിതാവ് അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്.
കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവർ ചെലവിട്ടു. വെള്ളിയാഴ്ചയുടെ അവധി ദിവസം മുഴുവൻ ആങ്ങളയും പെങ്ങളുമിരുന്ന് 16 വർഷങ്ങളിലെ വിശേഷങ്ങൾ പറഞ്ഞു. ഉമ്മയുമായി വീഡിയോ കാൾ ചെയ്ത ഹനിക്ക് ഉടനെ കേരളത്തിലെത്തി നേരിൽ കാണണമെന്ന് മോഹമുണ്ട്. പക്ഷെ വാടകവീട്ടിലെ അവസ്ഥ അതിന് തടസമാണ്. സന്ദർശക വിസ കാലാവധി തീരുന്നതിനകം യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർശിക്കാനാണ് സുഹൃത്തുക്കളുടെ ഉപദേശം. ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽകും എന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.