ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ

വൺ ബില്യൺ മീൽസ്: രണ്ടു കോടി രൂപ നൽകി ഡോ. ഷംഷീർ വയലിൽ

ദു​ബൈ: യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം പ്ര​ഖ്യാ​പി​ച്ച 'വ​ൺ ബി​ല്യ​ൺ ഭ​ക്ഷ​ണ​പ്പൊ​തി' സം​രം​ഭ​ത്തി​നാ​യി 10 ല​ക്ഷം ദി​ർ​ഹം (ര​ണ്ട് കോ​ടി രൂ​പ) സം​ഭാ​വ​ന ചെ​യ്ത് വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ. ഇ​തി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​വും.

പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള​വ​ർ​ക്ക് സ​ഹാ​യ​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​രം​ഭ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡോ. ​ഷം​ഷീ​ർ പ​റ​ഞ്ഞു.

നേ​ര​ത്തേ, ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യും ആ​സ്റ്റ​​ർ ഡി.​എം. ഹെ​ൽ​ത്ത്​​കെ​യ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​നും വ​ൺ ബി​ല്യ​ൺ മീ​ൽ​സി​ലേ​ക്ക്​ വ​ൻ തു​ക സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.

Tags:    
News Summary - shamsheer vayalil donated rupees 2 crore for one billion meals project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.