ദുബൈ: യു.എ.ഇക്ക് ആദരവും നന്ദിയുമർപ്പിച്ച് കണ്ണൂർ താഴെ ചൊവ്വ സ്വദേശി മുഹമ്മദ് ഷംസീർ അലി നടന്നുതീർത്തത് 800 കിലോമീറ്റർ. നവംബർ ഒന്നിന് തുടങ്ങിയ യാത്ര ഏഴ് എമിറേറ്റുകളും താണ്ടി വ്യാഴാഴ്ച റാസൽഖൈമയിലെ ജബൽജൈസിൽ സമാപിച്ചു.
അബൂദബി - സൗദി അതിർത്തിയായ അൽ ഗുഹൈഫത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. രാത്രിയും പകലുമായി തുടർന്ന യാത്രക്ക് പ്രവാസികളിൽ നിന്നും സ്വദേശികളിൽ നിന്നും മികച്ച പ്രചോദനവും പിന്തുണയുമാണ് ലഭിച്ചത്. ചെറുപ്പം മുതൽ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ഇദ്ദേഹം കേരളത്തിൽ നടന്ന വിവിധ മാരത്തണുകളിൽ പങ്കെടുത്തിരുന്നു.
അബൂദബി അഡ്നോക്കിൽ ജോലി ചെയ്തിരുന്ന ഷംസീർ അലി ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് ഇത്തരമൊരു ശ്രമവുമായി മുന്നിട്ടിറങ്ങിയത്.
സമാപന ചടങ്ങിനോടനുബന്ധിച്ച് ഷംസീർ അലിയുടെ ജന്മനാട്ടിലെ സൗഹൃദ കൂട്ടായ്മയായ ഭൂചൊ (ഭൂമിയിലെ ചൊവ്വക്കാർ) ഗാങ്ങും കണ്ണൂർ താഴെചൊവ്വ പ്രവാസി കൂട്ടായ്മയായ എ.സി.ഇയും അദ്ദേഹത്തെ പൊന്നാടയും മൊമേൻറായും നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.