അബൂദബി: തൃശൂർ ജില്ലയിലെ വടക്കേക്കാട് കൊച്ചന്നൂർ മങ്കുളങ്ങര അലി അഹ്മദിെൻറ മകൻ ഷംസുദ്ദീൻ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കി ഈ മാസം 20ന് മടങ്ങുകയാണ്. 1985 നവംബർ 20ന് ഇരുപതാമത്തെ വയസ്സിലാണ് അബൂദബി ബനിയാസ് സ്ട്രീറ്റിലെ പാരഡൈസ് സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായെത്തുന്നത്.
1996ൽ ജൂലൈ ഏഴിന് അബൂദബി സായിദ് തുറമുഖത്ത് ടാലി ക്ലർക്കായി പുതിയ ജോലിയിൽ പ്രവേശിച്ചതോടെ ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിച്ചു. 25 വർഷം തുടർച്ചയായി ഈ ജോലിയിൽ തുടർന്നു. കഴിഞ്ഞ മേയ് 31ന് ഈ ജോലി നഷ്ടപ്പെട്ടതോടെയാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. 1997 മുതൽ അബൂദബി ഇസ്ലാമിക് കൾചറൽ സെൻററിെൻറ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു.
മതപരമായ കൂടുതൽ വിജ്ഞാനങ്ങൾക്കൊപ്പം ഹജ്ജും ഉംറയും നിർവഹിക്കാൻ സാധിച്ചതും ഐ.സി.സിയിലെ പ്രവർത്തനങ്ങൾക്കിടയിലെ നേട്ടമായി ഷംസുദ്ദീൻ പറയുന്നു. പ്രവാസ ജീവിതത്തിൽ ഷംസുദ്ദീൻ തിരഞ്ഞെടുത്ത ജീവകാരുണ്യ പ്രവർത്തനം രക്തദാനമാണ്. മൂന്നു മാസത്തിലൊരിക്കൽ രക്തദാനം നടത്തുന്നു.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സേഹയുടെ കീഴിൽ പ്രവർത്തിക്കുന്ന അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് 56ാമത്തെ രക്തദാനം ഈ മാസം പത്തിനാണ് നടത്തിയത്. ബ്ലഡ് ബാങ്കിൽനിന്നു രക്തദാനത്തിന് ലഭിച്ച സർട്ടിഫിക്കറ്റുകൾക്കുപുറമെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
നാട്ടിലെത്തി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി കഴിയണമെന്നാണ് ആഗ്രഹം. ഭാര്യ: ഷാജിത. രണ്ടുമക്കൾ: സുഹൈൽ, സുബൈർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.