ഷാർജ ഭരണാധികാരി കേരളം സന്ദർശിക്കും

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി സെപ്തംബറില്‍ കേരളം സന്ദര്‍ശിക്കും. യു.എ.ഇ പര്യടനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ക്ഷണം സ്വീകരിച്ചാണ് വരുന്ന സെപ്തംബറില്‍ കേരളത്തിലെത്താമെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചത്. കലിക്കറ്റ് സര്‍വകലാശാല നേരത്തേ പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും.

യു.എ.ഇയിലെ മലയാളി സമൂഹത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ഡോ. ശൈഖ് സുല്‍ത്താന്‍ കേരളവും ഷാര്‍ജയും തമ്മിലെ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുതകുന്ന സാംസ്കാരിക കേന്ദ്രം ആരംഭിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ഷാര്‍ജ ബിദ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, എം.എ. യൂസുഫലി, ജോണ്‍ ബ്രിട്ടാസ് എന്നിവരും സംബന്ധിച്ചു

Tags:    
News Summary - sharja sultan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.