ഷാർജ: ഷാർജയിലും ഉപനഗരങ്ങളിലും മലയാളികളുടെ സ്ഥാപനങ്ങളിൽ മോഷണങ്ങൾ നടന്നതായി പരാതി. മൊബൈൽ കടകൾ കേന്ദ്രീകരിച്ചാണ് മോഷണ പരമ്പര അരങ്ങേറിയത്. ലോക്ഡൗണിനെ തുടർന്ന് സ്ഥാപനങ്ങൾ അടച്ചിടുകയും ഉടമയുടെയും മറ്റും ശ്രദ്ധ സ്ഥാപനത്തിൽ ഇല്ലാതെവന്നതും മുതലാക്കിയാണ് മോഷണങ്ങൾ അരങ്ങേറിയത്. പി.പി.ഇ കിറ്റും മാസ്കും ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. അൽ മദാം ഉപനഗരത്തിൽ മാറഞ്ചേരി സ്വദേശി ഹംസയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽക്കുന്ന കടയുടെ ചില്ലുവാതിൽ തകർത്താണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. ആയിരക്കണക്കിന് ദിർഹത്തിെൻറ നഷ്ടമാണ് സംഭവിച്ചതെന്ന് ഹംസ പറഞ്ഞു.
േമാഷ്ടാക്കളെത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്ഹംസ നാട്ടിൽപോയ തക്കം നോക്കിയായിരുന്നു മോഷണം. ഷാർജ റോളയിൽ ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ സ്ഥാപനം നടത്തുന്ന ഷഹീർ പാറക്കെട്ടിെൻറയും റാഷിദ് എടക്കാടിെൻറയും സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ 40,000 ദിർഹത്തിെൻറ നഷ്ടമാണ് സംഭവിച്ചത്. റോളയിലെ പത്തോളം കടകളിലാണ് മോഷണം നടന്നത്. ഇരകൾ നൽകിയ പരാതി മുഖവിലക്കെടുത്ത്, സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ചില മോഷ്ടാക്കൾ പിടിയിലായതായി സൂചനയുണ്ട്. കുറ്റാന്വേഷണ വിഭാഗങ്ങൾ മോഷണം നടന്ന സ്ഥാപനങ്ങളിലെത്തി ലഭ്യമായ തെളിവുകൾ സഹിതം പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.