ഷാർജ: യാത്ര നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഷാർജ വിമാനത്താവളം വഴി 2022ന്‍റെ ആദ്യ പാദത്തിൽ 30 ലക്ഷത്തിലധികം പേർ യാത്ര ചെയ്തതായി കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13 ലക്ഷം യാത്രക്കാർ മാത്രമാണ് യാത്ര ചെയ്തിരുന്നത്. 2022ൽ 119.2 ശതമാനത്തോളം വർധനവാണുണ്ടായത്. കോവിഡ് കാലത്തെ യാത്ര പ്രതിസന്ധികൾക്ക് ശേഷം എയർലൈനുകൾ പൂർവസ്ഥിതിയിലേക്ക് മാറുന്നതിന്‍റെ തെളിവാണിത്. കഴിഞ്ഞ വർഷം 11,279 വിമാനങ്ങൾ സർവിസ് നടത്തിയ സ്ഥാനത്ത് ഈ വർഷം ആദ്യത്തിൽ മാത്രം 21,336 വിമാനങ്ങളാണുള്ളത്. 89 ശതമാനം സർവിസ് വർധിച്ചു. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 39,566 ടണ്ണിലധികം ചരക്ക് നീക്കവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.39 ശതമാനമാണ് ചരക്കുനീക്കത്തിൽ വർധനവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.