ഷാർജ വിമാനത്താവള വിപുലീകരണം പൂർത്തിയായി

ഷാർജ: യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ആധുനിക സൗകര്യങ്ങളൊരുക്കാനായി ഷാർജ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ആരംഭിച്ച വികസന പ്രവൃത്തികൾ പൂർത്തിയായി. നാലു കോടി ദിർഹം ചെലവിട്ട് 4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഇതോടെ 2025ഓടെ വിമാനത്താവളത്തി​െൻറ ശേഷി 20 ദശലക്ഷം യാത്രക്കാരിലേക്ക് എത്തിക്കാൻ കഴിയുമെന്ന്​ ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു.

വ്യോമയാന മേഖലയിലെ മികവിന് വേണ്ടിയുള്ള നീക്കങ്ങൾ തുടരുന്നതിൽ സന്തോഷമുണ്ട്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും കിരീടാവകാശിയും ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും വ്യക്തമായ കാഴ്ചപ്പാടിലൂടെ ഷാർജ അതിവേഗം വികസനത്തി​െൻറ പടവുകൾ കയറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കുഭാഗ വികസനം

കൂടുതൽ യാത്രക്കാർക്ക്​ സുഗമമായി സഞ്ചരിക്കുന്നതിന്​ നാല് പുതിയ ഗേറ്റുകൾ ഉൾക്കൊള്ളുന്ന സംയോജിത കെട്ടിടമാണ് ഈസ്​റ്റ് എക്സ്പാൻഷൻ പ്രോജക്ട്​. രണ്ട് നിലകൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകളും ഡ്യൂട്ടി ഫ്രീ ഷോപ്പും ഉണ്ട്.

ഒമ്പത് വെയ്​റ്റിങ്​ ഏരിയകൾ, സെക്യൂരിറ്റി സ്കാനിങ്​ ഉപകരണങ്ങൾ, മുറികൾ, നിശ്ചയദാർഢ്യക്കാർക്കുള്ള സൗകര്യം എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വളർച്ച കൈവരിക്കുകയും 13.6 ദശലക്ഷം യാത്രക്കാരെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT