ഷാ​ർ​ജ സ്​​പ്രി​ങ് ബാ​സ്‌​ക്ക​റ്റ് ബാ​ൾ ക്യാ​മ്പ്

വൻ വിജയമായി ഷാർജ ബാസ്‌ക്കറ്റ്ബാൾ ക്യാമ്പ്

ഷാർജ: ഷാർജ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച ബാസ്‌ക്കറ്റ്ബാൾ സ്പ്രിങ് ക്യാമ്പ് സമാപിച്ചു. മലീഹ സ്‌പോർട്‌സ് ആൻഡ് കൾച്ചറൽ ക്ലബിൽ മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിവിധ പ്രായത്തിലുള്ള 30 പരിശീലകരും പത്തു ക്ലബുകളിലെ 100 കളിക്കാരും പങ്കെടുത്തു. ശിൽപശാലകളും മത്സരങ്ങളും നടത്തിയിരുന്നു.

ക്യാമ്പ് വൻ വിജയമായിരുന്നെന്ന് സംഘാടകർ അറിയിച്ചു. ഗ്രൂപ് ഗെയിംസ് കമ്മിറ്റി ചെയർമാൻ അബ്ദുല്ലത്തീഫ് അൽ ഫർദാൻ, സ്പോർട്സ് സ്പെഷലിസ്റ്റുകൾ, പരിശീലകർ എന്നിവരും ക്യാമ്പിന്‍റെ ആദ്യവർഷ സമാപന ചടങ്ങുകളിൽ പങ്കെടുത്തു. ക്യാമ്പിന്‍റെ മികവിനെയും വിജയത്തെയും അൽ ഫർദാൻ അഭിനന്ദിച്ചു. 

Tags:    
News Summary - Sharjah Basketball Camp with great success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.