ഷാർജ: ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) 2022 നവംബറിൽ സംഘടിപ്പിക്കുന്ന ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയറിെൻറ 41ാമത് എഡിഷെൻറ അതിഥിയായി ഇറ്റലിയെ പ്രഖ്യാപിച്ചു. ഇറ്റാലിയൻ എഴുത്തുകാർ, കലാകാരൻമാർ, പ്രസാധകർ എന്നിവരുടെ ഒരു ഒത്തുചേരൽ, ഗെസ്റ്റ് ഓഫ് ഹോണർ എന്നിവ പരിപാടിയിൽ സംഘടിപ്പിക്കും. സംസ്കാരവും പൈതൃകവും ഉൾപ്പെടെ നിരവധി മേഖലകളിൽ യു.എ.ഇയും ഇറ്റലിയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധത്തെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തും. എസ്.ബി.എ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറിയും യു.എ.ഇയിലെ ഇറ്റലി അംബാസഡർ നിക്കോള ലെനറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഷാർജയും ഇറ്റാലിയൻ നഗരങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.