‘ഒ​റ്റ​യ്ക്കൊ​രാ​ൾ’ കഥാസമാഹാരവുമായി

ബി​ബി​ൻ രാ​മ​ദാ​സ്

ജീ​വി​ത​സാ​ഫ​ല്യം ഒ​റ്റ​യ്ക്കൊ​രു​നാ​ൾ

ഷാ​ർ​ജ: പ​തി​നാ​ലു വ​ർ​ഷ​ത്തെ പ്ര​യ​ത്നം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്റെ അ​ട​ങ്ങാ​ത്ത സ​ന്തോ​ഷ​ത്തി​ലാ​ണ് തൃ​ശൂ​ർ ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി ബി​ബി​ൻ രാ​മ​ദാ​സ്. 14 ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ‘ഒ​റ്റ​യ്ക്കൊ​രാ​ൾ’.

ദു​ബൈ​യി​ലെ ഫ​ർ​ണി​ച്ച​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ബി​ബി​ൻ രാ​മ​ദാ​സ് ത​ന്റെ സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ച്ച് പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന് ത​യാ​റാ​യി​രി​ക്കെ​യാ​ണ് ജോ​ലി സം​ബ​ന്ധ​മാ​യി ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ വ​ന്ന​ത്.

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ ത​ന്റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യ​ണ​മെ​ന്ന മോ​ഹം നേ​ര​ത്തേ ത​ന്നെ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​മ്പ​നി​ക്ക് വ​ലി​യ പ്രോ​ജ​ക്ട് ല​ഭി​ച്ച​തി​നാ​ൽ പു​സ്ത​ക​മേ​ള​യു​ടെ സ​മ​യ​ത്ത് ബി​ബി​ന് അ​വ​ധി അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ന്റെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു സം​ഭ​വ​ത്തി​ന് ഈ ​തീ​രു​മാ​നം വി​ല​ങ്ങു​ത​ടി​യാ​കു​മെ​ന്ന് ക​ണ്ട ബി​ബി​ൻ പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​കാ​ൻ ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഓ​രോ ക​ഥ​ക​ളെ​യും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പു​സ്ത​കം ബി​ബി​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സ​മാ​ഹാ​ര​ത്തി​ലെ യ​ക്ഷി​യും ചി​ത്ര​കാ​ര​നും എ​ന്ന ക​ഥ​ക്ക് 2024ൽ ​സ​മ​സ്യ പ്ര​വാ​സി ക​ഥ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 14 വ​ർ​ഷ​ത്തി​നി​ടെ ബി​ബി​ൻ എ​ഴു​തി​യ 52 ക​ഥ​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത​വ​യാ​ണ് പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​സ്ത​കം ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

Tags:    
News Summary - sharjah book fair-book publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.