ഷാര്‍ജ: 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. 15 ലക്ഷത്തില്‍ പരം സന്ദര്‍ശകരാണ് മേളയിലെത്തിയത്. മലയാളത്തിെൻറ നിറസാന്നിധ്യം പുസ്തകോത്സവത്തില്‍ വേറിട്ട് നിന്നു. മലയാളത്തില്‍ നിന്ന് എഴുത്തുകാരും കലാകാരന്‍മാരും എത്തിയ ദിനങ്ങളിലെല്ലാം ഹാളുകള്‍ നിറഞ്ഞൊഴുകി. ആരോഗ്യ കാരണങ്ങളില്‍ ഷാര്‍ജ പുസ്തകമേളയില്‍ നിന്ന് വിട്ട് നിന്നിരുന്ന എം.ടിയുടെ വരവ് മലയാളികളില്‍ ആവേശം വിതറി. 100ല്‍ പരം പുസ്തകങ്ങളാണ് ഇക്കുറി മലയാളത്തില്‍ പിറന്നത്. ഇവയുടെ നൂറ് കണക്കിന് കോപ്പികളും വിറ്റ് പോയി. എഴുത്ത്കാരുടെ സാന്നിധ്യം പുസ്തക വില്‍പ്പന കൂട്ടിയതായി പ്രസാധകരും സ്റ്റാള്‍ പ്രതിനിധികളും പറഞ്ഞു. രാജ്ദീപ് സർദേശായിയുടെ ഡമോക്രസി ഇലവൻ, ഹൃദയവെളിച്ചം, ‘ഓര്‍മകളുടെ ഭ്രമണ പഥം, മരുഭൂമിയിലെ ഒട്ടകജീവിതം, ലാബ്രിന്ത് തുടങ്ങിയ പുസ്തകങ്ങൾക്ക് ആവശ്യക്കാരേറെയെത്തി . കാവ്യസന്ധ്യ അരങ്ങേറിയ ദിവസം ബാള്‍ റൂം മറക്കില്ല. മറ്റെതൊരു ഭാഷക്കും കൈയെത്തി പിടിക്കാന്‍ കഴിയാത്ത വിധമുള്ള ജനപിന്തുണയാണ് കവിതക്ക് കിട്ടിയത്. താളപെരുക്കങ്ങളോ, നാട്യങ്ങളോ, അഭിനേതാക്കളോയില്ലാതെ ഭാഷയോടുള്ള ഹൃദയ ബന്ധം മാത്രം മുന്‍നിറുത്തിയായിരുന്നു ബാള്‍ റൂമിലേക്ക് കവിതയുടെ ആരാധകര്‍ ഒഴുകിയത്. ആലംങ്കോട് ലീലാകൃഷ്ണെൻറ അച്ചന്‍ എന്ന കവിത കേട്ട് കണ്ണീര്‍ വാര്‍ക്കുന്നവരെയും ബാള്‍ റൂമില്‍ കണ്ടു. പങ്കെടുത്ത പ്രസാധകര്‍ക്കെല്ലാം നല്ല കച്ചവടമാണ് കിട്ടിയത്. ഉത്സവങ്ങൾ അവസാനിക്കുേമ്പാഴുള്ള അതേ വേദനയോടെയാണ് അക്ഷര സ്നേഹികൾ മേള നഗരി വിട്ടിറങ്ങിയത്. അടുത്ത വർഷം വീണ്ടുമെത്താമെന്ന് ആശംസിച്ച് നേരമേറെ വൈകി അവർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.