ഷാര്‍ജ: പ്രപഞ്ചത്തിലെ ഏതൊരു വിസ്മയത്തിെൻറ തുടക്കവും അക്ഷരങ്ങളാണെന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് അല്‍ താവൂനിലെ എക്സ്പോസെന്‍ററില്‍ തുടക്കമാകും. ഈ മാസം 11 വരെ നീണ്ട് നില്‍ക്കുന്ന മേളയുടെ വാതിലുകള്‍ രാവിലെ 10ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി തുറന്നു കൊടുക്കും.
പ്രമുഖ എഴുത്തുകാരും പ്രസാധകരും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും. ശാസ്ത്രം, പ്രകൃതി, കണ്ടത്തെലുകള്‍, ചലചിത്രം തുടങ്ങി ഭൂമിയില്‍ ഇന്ന് കാണപ്പെടുന്നതും കാണാനിരിക്കുന്നതുമായ ഏതൊരദ്ഭുതവും സംഭവിക്കുന്നത് അക്ഷരങ്ങളിലൂടെയാണ്. ഇത് കൊണ്ട് തന്നെയാണ് മേളയുടെ ശീര്‍ഷകം ‘ എെൻറ പുസ്തകത്തിനകത്തെ പ്രപഞ്ചം’ എന്നാക്കിയതെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് ആല്‍ അംറി പറഞ്ഞു. പുസ്തകത്തില്‍ നിന്ന് കുതിച്ചുയരുന്ന ആധുനിക ലോകത്തെയാണ് മേള ഇക്കുറി ചിത്രീകരിച്ചിരിക്കുന്നത്.
കവലകളും പാലങ്ങളും ചത്വരങ്ങളും ഉദ്യാനങ്ങളും കടലോരങ്ങളും ഷാര്‍ജയിലേക്ക് തിരിയുന്ന വീഥികളും അക്ഷര അദ്ഭുതങ്ങളുടെ അഴകിലാണ്. മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച വാതിലുകള്‍ വഴിയാണ് രാവിലെ സന്ദര്‍ശകരെ കടത്തി വിടുക. സിവില്‍ഡിഫന്‍സ്, പാരമെഡിക്കല്‍ ആംബുലന്‍സ് വിഭാഗങ്ങളും ചൊവ്വാഴ്ച തന്നെ എത്തി പരിശോധനകള്‍ നടത്തി. പുസ്തകങ്ങള്‍ തട്ടുകളില്‍ അടക്കുന്ന ജോലികള്‍ തിങ്കളാഴ്ച തന്നെ ഏകദേശം പൂര്‍ത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.