പുസ്തകോത്സവ ദിനങ്ങളിലൂടെ

രണ്ടാം ദിനത്തില്‍
 രാവിലെ 9.30 മുതല്‍ 11.30 വരെ ബാൾ റൂമിൽ സ്​ളം ഡോഗ് മില്യനയര്‍’ ‘എഅന്‍ഡ്ക്യു’എന്നീ പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ വികാസ് സ്വരൂപ് വിദ്യാര്‍ഥികളുമായി സംവദിക്കും. 
ഇൻറലക്​ച്വൽ ഹാളിൽ നടക്കുന്ന  മീറ്റ് ദി ഓതര്‍ പരിപാടിയില്‍ ഡോ. എം.കെ മുനീറും മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും തമ്മിലെ സംവാദവും എൻ. അബ്​ദുൽ ഗഫൂറി​​െൻറ പുസ്​തക പ്രകാശനവും വൈകീട്ട് 8.30-9.30

മൂന്നാം ദിനം
വൈകീട്ട് 5.30 മുതല്‍  6.45 വരെ ഇൻറലക്ച്വല്‍ ഹാളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ത​​െൻറ പുതിയ പുസ്തകത്തെ കുറിച്ചും സിനിമകളിലെ പുതിയ സ്ത്രി എന്ന വിഷയത്തിലും സംസാരിക്കും. രാത്രി 8.30 മുതല്‍ 9.30 വരെ ലിറ്ററേച്ചര്‍ ഫോറത്തില്‍ നടക്കുന്ന പരിപാടിയില്‍  ശ്രദ്ധേയനായ തമിഴ് എഴുത്തുകാരന്‍ എസ്. രാമകൃഷ്ണന്‍ ത​​െൻറ ‘തുണൈ എഴുത്തിനെ’ കുറിച്ച് സംസാരിക്കും. ഇതേ സമയം ഇന്‍റലക്ച്വല്‍ ഹാളില്‍ ഹിന്ദി നടി ആശാ പരേഖിനെ കുറിച്ചുള്ള ‘ദി ഹിറ്റ് ഗേള്‍’ പുസ്തകത്തെക്കുറിച്ച്​ മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് മുഹമ്മദ് വായനക്കാരുമായി സംവദിക്കും. ‘മലയാള സിനിമയിലെ പുതുകാല വികാസ പരിണാമങ്ങള്‍’ എന്ന വിഷയത്തിലെ ചര്‍ച്ച 8.30 മുതല്‍ 10.30 വരെ ബാള്‍ റൂമില്‍ നടക്കും. സംവിധായകരായ കമല്‍, ആഷിക് അബു, നടി റിമാ കല്ലിങ്കല്‍, നടന്‍ അനുപ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുക്കറി കോര്‍ണറില്‍ രാത്രി 8.30 മുതല്‍ 9.30 വരെ പാചക വിദഗ്ധന്‍ ദാമു പുതിയ രുചികൂട്ടുകളുമായി എത്തും.
സാഹിത്യകാരൻ പുന്നയൂർക്കുളം സെയ്‌നുദ്ദീ​​െൻറ ‘മരുഭൂമിയിലെ ഒട്ടക ജീവിതം’ എന്ന യാത്രാ വിവരണ ഗ്രന്ഥത്തി​​െൻറ ചർച്ച അന്നു  രാത്രി 8 മണിക്ക് നടക്കും.

നാലാം ദിനം
വൈകീട്ട് 3.30 മുതല്‍ 4.30വരെ ഇന്‍റലക്ച്വല്‍ ഹാളില്‍ നടക്കുന്ന മീറ്റ് ദി ഓതര്‍ പരിപാടിയില്‍ പരിപാടിയില്‍ നോവലിസ്റ്റ് വി.ജെ. ജയീംസ് പ്രസംഗിക്കും. 4.45 മുതല്‍ 5.45 വരെ ഇന്‍റലക്ച്വല്‍ ഹാളില്‍ മാധ്യമ പ്രവര്‍ത്തകരായ രജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ് പങ്കെടുക്കുന്ന സംവാദം. 7.45 മുതല്‍ 8.45 വരെ ടെലിവിഷന്‍ അവതാരകനും ഗ്രന്ഥകാരനുമായ ഡെറക് ഒബ്രയാനുമായി അഭിമുഖം. എട്ട് മുതല്‍ 10 വരെ ബാള്‍ റൂമില്‍ ഹിന്ദി ഗാനരചയിതാവും ഒസ്കാര്‍ ജേതാവുമായ ഗുല്‍സാര്‍ പങ്കെടുക്കുന്ന 'തോഡി സി സമീന്‍ തോഡ അസ്മാന്‍' എന്ന പരിപാടി അരങ്ങേറും. 

അഞ്ചാം ദിനം
രാവിലെ 9.30 മുതല്‍ 11.30 വരെ ബാള്‍റൂമില്‍  സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനുമായ ജയറാം രമേഷ് ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ കുറിച്ചെഴുതിയ തന്‍െറ പുതിയ പുസ്തകത്തെ കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിക്കും. രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ ഇതേ ഹാളില്‍ നടക്കുന്നപരിപാടിയിലും ജയറാം രമേഷ് പങ്കെടുക്കും. ഇതേ ഹാളില്‍ രാത്രി ഒന്‍പത് മുതല്‍ 10 വരെ നടക്കുന്ന 'രംഗ് ദെ ബസന്തി' എന്ന പരിപാടിയില്‍ ഹിന്ദി സിനിമകളുടെ ചിത്രീകരണാനുഭവങ്ങൾ സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്റയും നടന്‍ മാധവനും പങ്കുവെക്കും. ഇന്‍റലക്ച്വല്‍ ഹാളില്‍ രാത്രി 8.30 മുതല്‍ 10 വരെ നടക്കുന്ന പരിപാടിയില്‍ നടനും ടെലിവിഷന്‍ അവതാരകനുമായ ടിനിടോം നടത്തുന്ന മുഖാമുഖം.

ആറാം ദിനം
ആറിന് രാവിലെ 9.30 മുതല്‍ 10.30 വരെ ഇന്‍റലക്ച്വല്‍ ഹാളില്‍  മാധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ മനുജോസഫ് എഴുത്തനുഭവങ്ങളും യാത്രകളുമെന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിക്കും. രാവിലെ 10.30 മുതല്‍ 12 വരെ ഐ.ടി വിദഗ്ധന്‍ അശോക് സൂത്ത വിദ്യാര്‍ഥികളുമായി മുഖാമുഖം നടത്തും. 

ഏഴാം ദിനം 
രാവിലെ 9.30 മുതല്‍ 10.30 വരെ ബാള്‍റൂമില്‍ നടക്കുന്ന പരിപാടിയില്‍ അമേരിക്കന്‍ എഴുത്തുകാരന്‍ പീറ്റര്‍ ലെരന്‍ഗീസ് വിദ്യാര്‍ഥികളുമായി സംവാദം നടത്തും. ഇൻറലക്ച്വല്‍ ഹാളില്‍ വൈകീട്ട് 8.00 മുതല്‍ 10 വരെ നടിയും എം.പിയുമായ ഹേമമാലിനി പ്രസംഗിക്കും. 

എട്ടാം ദിനം 
രാവിലെ 9.30 മുതല്‍ 11.30 വരെ വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ എഴുത്തുകാരി തയരി ജോസുമായി ചോദ്യോത്തരവേള. രാത്രി എട്ട് മുതല്‍ 10 വരെ ‘ചിരിക്കു പിന്നില്‍’ പരിപാടിയില്‍ നടന്‍ ഇന്നസ​െൻറ്​ പങ്കെടുക്കും.  

ഒന്‍പതാം ദിനം 
രാവിലെ 9.30 മുതല്‍ 11 വരെ ബാള്‍റൂമില്‍ മാധ്യമ പ്രവര്‍ത്തക മഹാഖാന്‍ ഫിലിപ്സ് വിദ്യാര്‍ഥികളുമായി സംവദിക്കും. ഇതേ ഹാളില്‍ രാവിലെ  11 മുതല്‍  12.30 വരെ എഴുത്തുകാരായ പ്രീതി ഷേണായിയും അനൂജാ ചൗഹാനും പങ്കെടുക്കും. രാത്രി 8.30 മുതല്‍ 10 വരെ 'അടരുന്ന ആകാശവും മുന്‍പേ പറക്കുന്ന പക്ഷികളും' പരിപാടിയില്‍ എം.എ ബേബി, സി. രാധകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി 8.00 മുതല്‍ 10 വരെ ബാള്‍റൂമില്‍ പാക് ക്രിക്കറ്റ് താരം വസീം അക്രവുമായി മുഖാമുഖം. കുക്കറി കോര്‍ണറില്‍ 8.30 മുതല്‍ 9.30 വരെ നടക്കുന്ന രുചി മേളയില്‍ രാജ് കലേഷ് എത്തും. 

പത്താം ദിനം 
വൈകീട്ട് അഞ്ച് മുതല്‍ ആറുവരെ ഇന്‍റലക്ച്വല്‍ ഹാളില്‍  എഴുത്തുകാരനും ഫോക്ലോറിസ്റ്റുമായ ദേവ്ദത്ത് പട്നായിക് നടത്തുന്ന പ്രഭാഷണം. വൈകീട്ട് ആറുമുതല്‍ ഏഴുവരെ 'ആലാഹയുടെ പെണ്‍മക്കളും അപര കാന്തിയും' എന്ന പരിപാടിയില്‍ സാറ ജോസഫും മകളും എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസനും പങ്കെടുക്കും.  
 ബാള്‍റൂമില്‍  രാത്രി ഏഴുമുതല്‍ 8.30 വരെ നടക്കുന്ന കാവ്യസന്ധ്യയില്‍ ആലങ്കോട് ലീലാകൃഷ്ണനും അനില്‍ പനച്ചൂരാനും കവിതകള്‍ അവതരിപ്പിക്കും. 
പതിനൊന്നാം ദിനം
രാത്രി 9.00 മുതല്‍ 10 വരെ ഇന്‍റലക്ച്വല്‍ ഹാളില്‍ നടക്കുന്ന സംഗീത സംഗമത്തില്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ പങ്കെടുക്കും. 
ഓരോ ദിവസങ്ങളിലും മലയാളികളായ പ്രവാസി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. അതത് ദിവസങ്ങളില്‍ ഇവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ‘ഗള്‍ഫ് മാധ്യമം’ നല്‍കും.  

അക്ഷരോത്സവ സമയം
ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയും വ്യാഴാഴ്ച രാവിലെ 9.00 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ 11 വരെയുമാണ് മേള നടക്കുക. പ്രവേശനവും വാഹന പാർക്കിങ്​ സൗകര്യവും   സൗജന്യമാണ്. 

Tags:    
News Summary - sharjah book fair-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.