ഹാമിദ് അത്തായുടെ സിസര്‍ക്കട്ടില്‍ പിറക്കുന്നു നിഴല്‍ രൂപങ്ങള്‍

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്തിയിരിക്കുന്ന ഹാമിദ് അത്താ എന്ന കാര്‍ട്ടൂണിസ്റ്റിന് മുന്നിലെത്തിയാല്‍ ആരും ആദ്യം ഒന്നമ്പരക്കും. പേനകൊണ്ടും പെന്‍സില്‍ കൊണ്ടുംഇന്ദ്രജാലം കാണിക്കുന്നവരാണ് കാര്‍ട്ടൂണിസ്റ്റുകള്‍. എന്നാല്‍ ഹാമിദിന്‍െറ ആയുധം കത്രികയാണ്. മുന്നിലെത്തുന്നവ​​െൻറ നിഴല്‍ രൂപം കത്രിക കൊണ്ട് വെട്ടിയുണ്ടാക്കി 30 സെക്കന്‍റ് കൊണ്ട് കൈയില്‍ വെച്ച് കൊടുക്കും അത്താ. ചൈനയില്‍ നിന്നാണ് ഈ നിഴല്‍ മാന്ത്രികത ഇദ്ദേഹം സ്വായത്തമാക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ട് അതില്‍ യാന്ത്രിക വേഗം നേടി. ഈ രംഗത്ത് ചുവട് വെക്കും മുമ്പ് 37 വര്‍ഷം  അല്‍ ഖലീജ് അറബ് പത്രത്തില്‍ രാഷ്ട്രീയ കാര്‍ട്ടൂണിസറ്റായിരുന്നു.

അന്ന് ഇത്തരത്തില്‍ വെട്ടി ശരിപ്പെടുത്തുന്ന കല കൈവശം ഉണ്ടായിരുന്നില്ല. ഷാഡോ കട്ട് എന്നറിയപ്പെടുന്ന ഈ രീതി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. യഥാര്‍ഥ രൂപത്തെ വരക്കുന്നതിലും ശ്രദ്ധ വേണം. മനുഷ്യരുടെ നിഴല്‍രൂപം വെട്ടിയെടുക്കുന്ന അറബ് മേഖലയിലെ ഏക കലാകാരന്‍ എന്ന ഖ്യാതി ഹാമിദിന് സ്വന്തം. ത​​െൻറ കാര്‍ട്ടൂണ്‍ സമാഹരങ്ങള്‍ പുസ്തകരൂപത്തിലാക്കിയാണ് ഇദ്ദേഹം മേളയിലെത്തിയത്. പുസ്തകം വാങ്ങുന്നവര്‍ക്ക് അവരുടെ സ്വന്തം നിഴല്‍ രൂപവും നൽകും.

Tags:    
News Summary - sharjah book fair-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.