ഷാർജ: അറിവിെൻറയും അക്ഷരങ്ങളുടെയും ആഘോഷപ്പെരുന്നാളായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 36ാം അധ്യായം കൊടിയിറങ്ങിയത് പുതു ചരിത്രമെഴുതിക്കൊണ്ട്. 2.38 ദശലക്ഷം ആളുകളാണ് നവംബർ ഒന്നു മുതൽ 11 ദിവസം ഷാർജ എക്സ്പോ സെൻററിൽ നടന്ന ഉത്സവം കാണാനെത്തിയത്. പോയ വർഷം ഇത് 2.31 പേരായിരുന്നു. 2600 ലേറെ പരിപാടികളിൽ 64 രാജ്യങ്ങളിൽ നിന്ന് 400 ലേറെ എഴുത്തുകാർ പെങ്കടുത്തു. മേള ചരിത്രത്തിൽ ഏറ്റവുമധികം പങ്കാളിത്തമുണ്ടായ ഇൗ വർഷം പുസ്തക വിൽപനയിലും വൻ വർധനയാണ്. 20.6 കോടി ദിർഹത്തിെൻറ വിൽപനയാണ് ഇൗ വർഷമുണ്ടായത്. കഴിഞ്ഞ തവണത്തേക്കാൾ 17 ശതമാനം അധികമാണിത്. കുട്ടികൾക്കുള്ള പുസ്തകങ്ങളും വിദേശ പുസ്തകങ്ങളും വൻതോതിലാണ് വിറ്റഴിക്കപ്പെട്ടത്. പുസ്തകങ്ങളുടെ കോപ്പിറൈറ്റ് അവകാശം, വിവർത്തന അധികാരം എന്നിവ കൈമാറുന്നതിനുള്ള മികച്ച വേദിയായും ഷാർജ മാറി.
പ്രസാധകരും പ്രഫഷനലുകളും തമ്മിലെ 2800 കൂടിക്കാഴ്ചകളാണ് ഇത്തരത്തിൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യമാണ് മറ്റൊരു മികവ്. SIBF2017 എന്ന ഹാഷ്ടാഗ് 1.3 ബില്യൺ തവണയാണ് ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റുമായി ഉപയോഗിക്കപ്പെട്ടത്. ഇൗ വലിയ സംഖ്യ മേള ഒാൺലൈനിലും തരംഗമായി എന്നതിെൻറ സൂചകമാണ്.
യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ യു.എ.ഇ മന്ത്രിസഭായോഗം പുസ്തകമേള വേദിയിൽ നടത്തിയത് പുതുമയും അംഗീകാരവുമായി. രാജ്യത്തിെൻറ ഫെഡറൽ ബജറ്റ് അംഗീകരിക്കുന്ന സുപ്രധാന മന്ത്രിസഭായോഗം ഒരു പുസ്തക മേള വേദിയിൽ നടത്തുന്നത് ഇതാദ്യമാവും. ഷാർജ മേളയുടെ വൻ വിജയം ഇത് ഒരു സാധാരണ പുസ്തകമേളക്കുപരി രാജ്യങ്ങളെയും ആശയങ്ങളെയും ഒന്നിപ്പിക്കുന്ന സാംസ്കാരി വേദിയായി ലോകം കാണുന്നു എന്നതിെൻറ തെളിവാണെന്ന് ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അംറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.