നാളെ മുതൽ ഷാർജ പുസ്​തക പ്രപഞ്ചം 

ഷാര്‍ജ: അക്ഷരപ്രേമികളുടെ വാർഷിക ഉത്സവത്തിന്​ ഇനി മണിക്കൂറുകൾ മാത്രം. 36ാമത് ഷാര്‍ജ അന്താരാഷ്​ട്ര പുസ്​തകോത്സവത്തിന് ബുധനാഴ്ച അല്‍താവൂനിലെ എക്സ്പോ സ​െൻററില്‍ കൊടിയേറും. രാവിലെ പത്തിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. ‘എ​​െൻറ പുസ്​തകത്തിനകത്തൊരു പ്രപഞ്ചം’ എന്ന ശീര്‍ഷകത്തിലാണ് മേള. ബ്രിട്ടണ്‍ വിശിഷ്​ട   രാജ്യമായി പങ്കെടുക്കുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.  മുൻവര്‍ഷങ്ങളെക്കാൾ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 2000 ചതുരശ്ര മീറ്റര്‍ വിസ്​തീര്‍ണമുള്ള ഏഴാം നമ്പര്‍ ഹാള്‍ കൂടി വന്നതോടെ മൊത്തം വിസ്​തൃതി 27, 000 ചതുരശ്ര മീറ്ററായി. ഇതിന് പുറമെ ഇന്ത്യ ട്രേഡ് സ​െൻററിന് സമീപത്തായി താത്ക്കാലിക മണ്ഡപവും ഒരുക്കിയിട്ടുണ്ട്. മലയാള പ്രസാധകര്‍ക്കെല്ലാം ഇക്കുറി ഏഴാം നമ്പര്‍ ഹാളിലാണ് ഇടം.   പൂര്‍ണമായും കണ്ണാടി ചുവരുകളാലാണ് ഇത് തീര്‍ത്തിരിക്കുന്നത്. പുറത്തേക്ക് മംസാര്‍ തടാകം കാണാം. ഗള്‍ഫ് മാധ്യമം, മീഡിയാവണ്‍ സ്​റ്റാളുകളും ഇവിടെയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് വാര്‍ത്തകള്‍ വായിക്കാനും തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കാനുമുള്ള അവസരം മീഡിയാവണ്‍ ഇക്കുറിയും ഒരുക്കുന്നുണ്ട്. ഗള്‍ഫ് മാധ്യമത്തി​​െൻറ സ്​റ്റാളില്‍ പത്രവും അനുബന്ധ പ്രസിദ്ധീകണങ്ങളും ലഭിക്കും. ഷാർജ മേളയുടെ ആദ്യകാലം മുതലേ മലയാള സാന്നിധ്യമായിരുന്ന ഇസ്​ലാമിക് പബ്ളിഷിങ് ഹൗസ് (ഐ.പി.എച്ച്) ഇക്കുറിയുമുണ്ട്.  മലയാളത്തില്‍ നിന്ന് ഡി.സി, പൂർണ, മാതൃഭൂമി,ഒലിവ്​, ലിപി, കൈരളി, സൈകതം, ചിന്ത, അല്‍ഫ വണ്‍, അതര്‍ ബുക്​സ്​,  തേജസ്, നാഷണൽ ബുക് സ്​റ്റാൾ,  യുവത തുടങ്ങി നിരവധി പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാള പുസ്​തകങ്ങള്‍ക്ക് 30 ശതമാനം വരെ വിലകുറവുണ്ടാകും. 25 ശതമാനം വിലകുറച്ച് നല്‍കണമെന്നാണ് ബുക് അതോറ്റിയുടെ നിര്‍ദേശം. 


വഴി പറഞ്ഞ് തരാം
ഷാര്‍ജ പുസ്തകമേള എന്നാല്‍ മലയാളിയുടെ അക്ഷര പൂരമാണ്. ഒരു ദിവസമെങ്കിലും അതില്‍ പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവരാണ് അധികപേരും. പുസ്​തക ഉദ്യാനത്തിലേക്കുള്ള പ്രധാന വഴി ദുബൈ- ഷാര്‍ജ ഹൈവേയായ അല്‍ ഇത്തിഹാദ് റോഡാണ്. അല്‍ഖാന്‍, അല്‍ നഹ്ദ റോഡുകളും ഉപയോഗിക്കാം. 

മെട്രോയിലും വരാം
ദുബൈ മെട്രോ വഴിയും ഇവിടേക്ക്​ എത്താം. ഗ്രീന്‍ലൈനിലെ സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഭാഗത്തേക്ക് നടക്കുക. അല്‍ അഹ്​ലി ക്ലബിന് സമീപത്ത് നിന്ന് എക്സ്പോസ​െൻററിലേക്ക് നേരിട്ട് പോകുന്ന 301ാം നമ്പര്‍ ബസ് കിട്ടും. പത്ത് ദിര്‍ഹമാണ് നിരക്ക്. ടാക്സികളെ ആശ്രയിച്ചാല്‍ ചുങ്കമടക്കം 35 ദിര്‍ഹം കുറഞ്ഞത് ചിലവാകും. 301ാം നമ്പര്‍ ബസ് കിട്ടിയില്ലെങ്കില്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ അല്‍ നഹ്ദയിലെ സഹാറ സെന്‍ററിന് സമീപത്തേക്ക് പോകുന്ന എഫ് 24ാം നമ്പര്‍ ബസില്‍ കയറുക. സഹാറ സെന്‍ററിന് സമീപത്തിറങ്ങിയാല്‍ ഷാര്‍ജ ടാക്സി ലഭിക്കും. 12 ദിര്‍ഹത്തിന് നഗരിയിലെത്താം. 

അബൂദബിയില്‍ നിന്നാണെങ്കിലോ
അബൂദബിയില്‍ നിന്ന് പൊതുമേഖല ബസിലാണ് വരുന്നതെങ്കില്‍  ഇത്തിഹാദ് റോഡിലെ സഫീര്‍ മാളിന് സമീപത്തിറങ്ങുന്നതാണ് നല്ലത്. ഷാര്‍ജ ഭാഗത്തെ ആദ്യ സ്റ്റോപ് അന്‍സാര്‍ മാളിന് സമീപത്താണ്. ഇവിടെ ഇറങ്ങിയാല്‍ ടാക്സി കൂലി അധികമാണ്. സഫീറിനടുത്ത് ഇറങ്ങിയാല്‍ വേഗമെത്താം. ഇവിടെ നിന്ന് വഴി ചോദിച്ച്​ ചോദിച്ച്​ നടന്നും വരാവുന്നതാണ്. ഒരു കാരണവശാലും ഇത്തിഹാദ് റോഡ് മുറിച്ച് കടക്കരുത്. തൊട്ടടുത്ത് കാണുന്ന പാലത്തിലേക്ക് കയറി ദുബൈ ദിശയിലേക്ക് ഇറങ്ങി 15 മിനുട്ട് നടന്നാല്‍ ലക്ഷ്യത്തിലെത്താം. റോഡിൽ തിരക്കുള്ള നേരമാണെങ്കില്‍ നടത്തം തന്നെ എളുപ്പം. 

വടക്കന്‍ എമിറേറ്റുക്കാർക്ക്​ 
ഖോര്‍ഫക്കാന്‍, ഫുജൈറ, കല്‍ബ, മസാഫി, ബിത്ത്ന, ദഫ്ത്ത, മനാമ, സിജി, ദൈദ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഖോര്‍ഫക്കാനില്‍ നിന്ന് ഫുജൈറ വഴി വരുന്ന 116ാം നമ്പര്‍ ഷാര്‍ജ ബസ് ലഭിക്കും. രാവിലെ 5.45 മുതല്‍ രാത്രി 11.45 വരെ 14 ട്രിപ്പാണ് ഈ റൂട്ടിലുള്ളത്. ജുബൈല്‍ സ്റ്റേഷനിലാണ് ഇത് എത്തുക. 
ഇവിടെ നിന്ന് ടാക്സിയെ ആശ്രയിക്കണം. അജ്​മാനില്‍ നിന്ന് ബസ് നമ്പര്‍ 112, ഹംറിയ ഫ്രീസോണ്‍ ഭാഗത്ത് നിന്ന് നമ്പര്‍ 114, റാസല്‍ഖൈമയില്‍ നിന്ന് 115 എന്നിവയാണ് സര്‍വീസ് നടത്തുന്നത്. 
മറ്റ് എമിറേറ്റുകളിലെ പൊതുമേഖല ബസുകളും ഷാര്‍ജയി​ലെത്തുന്നുണ്ട്. രാത്രി 11 വരെ ഇത് ലഭിക്കും

ദുബൈ അല്‍ നഹ്ദയില്‍ നിന്ന് നടന്ന് വരാം
ഷാര്‍ജ-^ദുബൈ അതിര്‍ത്തിയിലെ പാലത്തിലൂടെയാണ് നടക്കേണ്ടത്. സൂക്ഷിച്ച് റോഡ് മുറിച്ച് കടക്കണം. അതിര്‍ത്തിയില്‍ നിന്ന് 15 മിനുട്ട് നടന്നാല്‍ അക്ഷര പൂരം കാണാം. ഇത്തിഹാദ് റോഡിലേക്ക് ഒരു കാരണവശാലും ഇറങ്ങരുത്.

കേരള ഭക്ഷണം കിട്ടുമോ
എക്സ്പോ സെന്‍ററിന് സമീപ​െത്ത നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷണ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വാങ്ങി രണ്ടാം നിലയില്‍ പോയിരുന്ന് സ്വസ്ഥമായി കഴിക്കാം. നമസ്ക്കരിക്കാനുള്ള സൗകര്യവും ഈ നിലയിലുണ്ട്. എക്സ്പോ സെന്‍റര്‍ റൗണ്ടെബൗട്ടിന് എതിര്‍ വശത്ത് തൊട്ടടുത്തായി രണ്ട് കേരള റെസ്റ്റോറന്‍റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍ താവൂന്‍ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധിച്ച് വേണം. 

റോഡ് മുറിച്ച് കടക്കാതെ 
ഒരു നാടന്‍ ചായ കുടിക്കാന്‍

എക്സ്പോസ​െൻററിന് സമീപത്ത് നിന്ന് അറബ് മാള്‍ ഭാഗത്ത് കൂടെ ദുബൈ ദിശയിലേക്ക്  നടക്കുക. ചുവപ്പ് നിറത്തിലുള്ള ഒരു കഫ്​തീരിയയുടെ ബോർഡ് കാണാം. ഇവിടെ നല്ല ചായ കിട്ടും. 

എക്സ്പോസ​െൻററിന് പുറത്ത് പാര്‍ക്കിങ് കിട്ടുമോ
എക്സ്പോസ​െൻററിന് പരിസരത്ത് വാഹനം നിറുത്താനുള്ള സൗകര്യം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടരുത്. ഇന്ത്യാ, ഈജിപ്​ത്​ ട്രേഡ് സ​െൻറര്‍ ഭാഗത്ത് നിരവധി സൗജന്യ പാര്‍ക്കിങുകളുണ്ട്. എക്സ്പോസ​െൻററിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെ നേരെ പോയാല്‍ ഇവിടെയത്താം. ഇവിടെയും കിട്ടാതെ വന്നാല്‍ വിക്ടോറിയ സ്​കൂളിന് പിറക്​ വശത്തേക്ക് പോകുക. നിരവധി വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യം ഇവിടെയും ലഭ്യമാണ്. അറബ് മാളിനും അഡ്നോക്കിനും ഇടയിലൂടെയുള്ള റോഡിലൂടെ പോയി ആദ്യം കിട്ടുന്ന ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി വലത് വശത്തേക്ക് തിരിഞ്ഞാല്‍ ഈ പാര്‍ക്കിങ് കിട്ടും. ഈ വഴി തിരക്കാണെങ്കില്‍ അല്‍ താവൂന്‍ റോഡിലൂടെ ദുബൈ ദിശയിലേക്ക് പോകുക. ആസ്റ്റര്‍ ഫാര്‍മസി കഴിഞ്ഞാല്‍ ഒരു റോഡ് വലത് വശത്തേക്ക് പോകുന്നുണ്ട്. ഇതിലൂടെ പോയാല്‍ റൗണ്ടെബൗട്ട് കിട്ടും. ഇവിടെ നിന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിഞ്ഞാല്‍ പാര്‍ക്കിങ് കിട്ടും. ഇവിടെയും കിട്ടിയില്ലെങ്കില്‍ ഷാര്‍ജ പാലസ് ഹോട്ടലിന് പിറക് വശത്തേക്ക് വണ്ടിതിരിക്കുക. വിശാലമായ പാര്‍ക്കിങ് സൗകര്യം ഈ ഭാഗത്തായിട്ടുണ്ട്. അറബ് മാളി​​െൻറ പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം നിറുത്താന്‍ പണം നല്‍കണം.  

എന്താണ് ഇത്തിഹാദ് റോഡിന് പ്രശ്നം
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ഇതിലൂടെ വാഹനങ്ങള്‍ പായുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി പേര്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. പൊലീസ് കണ്ടാല്‍ പിഴയും ഉറപ്പ്​. അതിനാൽ ഇത്​ മുറിച്ച്​ കടക്കാൻ ശ്രമിക്കരുത്​.

Tags:    
News Summary - sharjah book fair-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.