ഷാര്‍ജ: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് വാരികയില്‍ നിന്ന് പിന്‍വലിക്കേണ്ടി വരികയും പിന്നിട് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്ത എസ്. ഹരീഷിെൻറ മീശ എന്ന നോവലിനെ മുന്‍നിർത്തി ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്ന ചര്‍ച്ച ശ്രദ്ധേയമായി. മീശ പ്രസിദ്ധീകരിച്ചതിെൻറ പേരില്‍ എഡിറ്ററുടെ ജോലി പോയതും കരയോഗങ്ങളില്‍ തനിക്കെതിരെ സംഘപരിവാര്‍ ശക്തികള്‍ ഇറങ്ങിയതും ഹരീഷ് വിശദീകരിച്ചു. തന്നെ ചൊല്ലി ഒരു കല്ല്യാണ വീട്ടില്‍ അടി നടക്കുമ്പോള്‍ അവിടെ നിന്ന് ഇറങ്ങി പോരുന്നതായിരുന്നു നല്ലതെന്നും നോവല്‍ പിന്‍വലിച്ച നിലപാടിനെ കുറിച്ച് ഹരീഷ് പറഞ്ഞു.
ഇന്നും മീശവാങ്ങി പൊതിഞ്ഞ് കൊണ്ട് പോകുന്നവരുണ്ട്. അയ്യേ എന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന കുലസ്ത്രീകളെ പേടിച്ചാണത്. ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഹരീഷിനെ അറസ്റ്റ് ചെയ്യാനുള്ള മുറവിളിയും സംഘപരിവാര്‍ ഭാഗത്ത് നിന്നുണ്ടായി. എന്തിരുന്നാലും തെൻറ വായനക്കാരിലധികവും യുവാക്കളും അതിലധികം യുവതികളുമാണെന്നത് ആവിഷ്കാരം സ്വാതന്ത്ര്യം ഇനിയും നിലനിൽക്കുമെന്നതിെൻറ തെളിവാണെന്ന് ഹരീഷ് പറഞ്ഞു. നിരോധിക്കപ്പെട്ട പുസ്തകങ്ങൾ കൊണ്ട് പാര്ത്തിനോസ് (വിശുദ്ധി) എന്ന പേരില്‍ ജര്‍മനിയില്‍ ക്ഷേത്രം ഉണ്ടാക്കിയതിനെ കുറിച്ചാണ് യുവ എഴുത്തുകാരന് ഫ്രാന്‍സിസ് നെറോണ പറഞ്ഞു തുടങ്ങിയത്.
അക്ഷരത്തെ ദൈവമായും പുസ്തകത്തെ ആരാധനാലയമായും കാണുന്ന ഇന്ത്യയിലാണ് പുസ്തകം അഗ്നിക്കിരയാക്കുന്നതും എഴുത്തുകാരെൻറ കാല് തല്ലിയോടിക്കാന്‍ ആക്രോശിക്കുന്നതും. വായിക്കാത്തവരാണ് പുസ്തകം കത്തിക്കുന്നത്. വായിക്കുമ്പോള്‍ വരേണ്ട അഗ്നി വായിക്കാതെ വരുന്നിടത്താണ് പ്രശ്നം ഉണ്ടാകുന്നത് നെറോണ പറഞ്ഞു. മുഖപുസ്തകത്തില്‍ നല്ല കുട്ടിയായി എല്ലാവരാലും വാഴ്ത്തപ്പെട്ടിരുന്ന താന്‍, സംഘപരിവാറിെൻറ ശത്രു പട്ടികയില്‍ പെടാനും സാമൂഹിക മാധ്യമങ്ങളിലൂടെ വേട്ടയാടപ്പെടുന്നതിനും കാരണമായത് കേരള വര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു എന്നതിെൻറ പേരിലാണെന്ന് ദീപ നിശാന്ത് പറഞ്ഞു.
സ്ത്രീകളെ ദുര്‍ബലരാക്കി തീര്‍ക്കുക എന്ന രീതിയാണ് സംഘപരിവാര്‍ രീതി. ഹരീഷിനേക്കാളും കൂടുതല്‍ ഭാര്യയെ ആക്രമിക്കാന്‍ സംഘപരിവാര്‍ തുനിഞ്ഞത് ഇതുവെച്ചാണ് ദീപ പറഞ്ഞു. ഒരു പേജ് കീറി വായിച്ച് ആക്രമണത്തിനിറങ്ങുകയെന്നത് സംഘപരിവാര്‍ രീതിയാണ്. താനൊരു കാലഘട്ടത്തിലും സംഘപരിവാര്‍ അയിരുന്നില്ലയെന്നും, ഇടതു പക്ഷത്തോട് ആശയപരമായി വിയോജിപ്പുള്ള ഭാഗങ്ങളില്‍ അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടന്നും ഹരീഷ് വ്യക്തമാക്കി.
ശബരിമലയിലേക്ക് എന്തിനാണ് പൊലീസ് സംരക്ഷതയിലും അവരുടെ വേഷം തന്നെ നല്‍കിയും സ്ത്രീകളെ ആനയിച്ചതെന്ന അവതാരകന് മച്ചിങ്ങല്‍ രാധ കൃഷ്ണെൻറ ചോദ്യത്തോട് ശബരി മലയിലേക്കുള്ള സ്ത്രീ പ്രവേശം സുപ്രീം കോടതി വിധിയെ തുടര്ന്നുണ്ടായതാണന്നും അത് നിയമമായി മാറിയെന്നും ഹരീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.