ഷാര്‍ജ: 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇനി പത്തുനാൾ മാത്രം. അക്ഷര പൂര നഗരിയായി മാറുന്ന അല്‍ താവൂനിലെ എക്സ്പോ സെൻററില്‍ സ്റ്റാളുകളും വേദികളും ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കേരള പിറവി ദിനത്തില്‍ തുടങ്ങുന്ന പൂരം 11 ദിവസം നീളും. മലയാളികളുടെ മേല്‍നോട്ടത്തിലാണ് പ്രധാനമായും ഒരുക്കങ്ങള്‍. പുസ്തകമേളയുടെ വരവറിയിച്ച് നഗരങ്ങളും ചത്വരങ്ങളും അണിഞ്ഞൊരുങ്ങി കഴിഞ്ഞിട്ടുണ്ട്. കൊടിതോരണങ്ങള്‍ക്കിടയില്‍ ചുവന്ന ചട്ടയുള്ള പുസ്തക രൂപവും വായനയുടെ വലിയ മഹത്വം വിളിച്ചറിയിക്കുന്ന ചെറിയ ആവിഷ്കാരങ്ങളും വഴിവക്കുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഷാര്‍ജക്ക് പുറമെ മറ്റ് എമിറേറ്റുകളിലും അക്ഷരോത്സവ കമാനങ്ങളും കൊടികളും തോരണങ്ങളും ഒരുക്കിയിട്ടുണ്ട്. 25,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വേദിയുടെ 14, 625 ചതുരശ്ര മീറ്ററാണ് പ്രസാധകര്‍ക്കായി ഇക്കുറി മാറ്റി വെച്ചിട്ടുള്ളത്. കേരളത്തിന്‍െറ പ്രമുഖ പ്രസാധകരെല്ലാം ഇക്കുറിയും എത്തും. നിരവധി പ്രവാസ എഴുത്തുകാരുടെ പുസ്തകങ്ങള്‍ അക്ഷരോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.