ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം (എസ്.ഐ.ബി.എഫ്) 38ാം പതിപ്പിെൻറ സാംസ്കാരിക വ്യക്തിത്വമായി ലെബനന് എഴുത്തുകാരിയും നിരൂപകയുമായ ഡോ. യുംന അല്‍ ഈദ് പെങ്കടുക് കും. ഹിക്മത് സബ്ബാഗ് എന്നറിയപ്പെടുന്ന യുംനക്ക് ഇൗ ആദരം നൽകുന്ന വിവരം ബുക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അംറിയാണ് പുറത്തുവിട്ടത്. നാല് പതിറ്റാണ്ടിലേറെയായി സാഹിത്യ ലോകത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഒൗദ്യോഗിക ജീവിതത്തിലുടനീളം സാഹിത്യ നിരൂപണം, താരതമ്യ വിമര്‍ശനം, സാഹിത്യ ഡോക്യുമെേൻറഷന്‍, ചരിത്രപരമായ സമീപനങ്ങള്‍ എന്നിവയില്‍ നിരവധിപഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ഇവർക്ക് നിരവധി അറബ്, അന്താരാഷ്ര്ട അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ലിറ്റററി സ്റ്റഡീസ് ആന്‍ഡ് ക്രിട്ടിസിസം വിഭാഗത്തില്‍ 1992-93ലെ അല്‍ ഒവൈസ് കള്‍ചറല്‍ ഫൗണ്ടേഷന് അവാര്‍ഡ് ലഭിച്ചിരുന്നു. യുദ്ധത്തെക്കുറിച്ചും അഭയാര്‍ഥികളുടെ തീക്ഷ്ണമായ ജീവിതത്തെ കുറിച്ചും നിരവധി രചനകളും പഠനങ്ങളും ഇവര്‍ നടത്തിയിട്ടുണ്ട്. നിപുണരായ അറബ് ബുദ്ധിജീവികളെ അവതരിപ്പിക്കുന്നതും ആഘോഷിക്കുന്നതും എസ്.ഐ.ബി.എഫിെൻറ മുഖ്യ അജണ്ടകളിലൊന്നാണെന്ന് അംറി പറഞ്ഞു. 81 രാജ്യങ്ങളില്‍നിന്നുള്ള 2000 പ്രസാധകരുടെ പങ്കാളിത്തത്തോടെ ഷാര്‍ജ എക്സ്പോ സെൻററില്‍ 30 മുതല്‍ നവംബര്‍ ഒമ്പതുവരെയാണ് പുസ്തകോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.